Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപേരാമ്പ്ര ഉപജില്ലയിലെ...

പേരാമ്പ്ര ഉപജില്ലയിലെ സ്കൂളുകളിൽ ഇനി ഗ്രീൻ അംബാസഡർമാരും

text_fields
bookmark_border
പേരാമ്പ്ര: സ്കൂളിലെ പരിസ്ഥിതി ശുചിത്വ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ പേരാമ്പ്ര ഉപജില്ലയിൽ ഗ്രീൻ അംബാസഡർമാ ർ സജ്ജരായി. ഹരിതകേരളം പദ്ധതിയുടെ ഭാഗമായി ജില്ലാഭരണകൂടത്തി​െൻറ സീറോ വേസ്റ്റ് കോഴിക്കോട് പദ്ധതി സ്കൂളുകളിൽ സേവി​െൻറ നേതൃത്വത്തിലാണ് നടപ്പാക്കുന്നത്. ഉപജില്ലയിലെ ഗ്രീൻ അംബാസഡർമാർക്കുള്ള ശിൽപശാല നൊച്ചാട് ഹയർ സെക്കൻഡറി സ്കൂളിൽ ഗ്രാമ പഞ്ചായത്തംഗം കെ.ടി.ബി കൽപത്തൂർ ഉദ്ഘാടനം ചെയ്തു. ഗ്രീൻ അംബാസഡർമാരുടെ നേതൃത്വത്തിൽ ബുധനാഴ്ചതോറും ഹരിതദിനമായി സ്കൂളുകളിൽ ആചരിക്കും. പി.ടി.എ വൈസ് പ്രസിഡൻറ് കെ. സുമ അധ്യക്ഷത വഹിച്ചു. സേവ് ജില്ല കോഓഡിനേറ്റർ വടയക്കണ്ടി നാരായണൻ, വാർഡ് മെംബർ വി.കെ. അജിത, അബ്ദുല്ല സൽമാൻ, കെ. യൂസുഫ്, എ.പി. അസീസ്, ടി.എസ്. നന്ദന, ഇ.എം. രാജൻ തുടങ്ങിയവർ സംസാരിച്ചു. ശിൽപശാലക്ക് ഷൗക്കത്ത് അലി എരോത്ത് നേതൃത്വം നൽകി. പേരാമ്പ്ര ഉപജില്ലയിലെ യു.പി-ഹൈസ്കൂളുകളിൽനിന്നായി ഓരോ അധ്യാപകരും 296 ഗ്രീൻ അംബാസഡർമാരും പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story