Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഉന്നത വിദ്യാഭ്യാസ...

ഉന്നത വിദ്യാഭ്യാസ രംഗത്ത് മാറ്റംവരുത്തും -മുഖ്യമന്ത്രി

text_fields
bookmark_border
ഉന്നത വിദ്യാഭ്യാസ രംഗത്ത് മാറ്റംവരുത്തും -മുഖ്യമന്ത്രി
cancel
ബാലുശ്ശേരി: വിദ്യാഭ്യാസ സ്ഥാപനങ്ങളിൽനിന്ന് പുറത്തിറങ്ങുമ്പോൾ അക്കാദമിക് നിലവാരത്തോടൊപ്പംതന്നെ ജോലി നൈപുണ് യവും നൽകുന്ന രീതിയിൽ ഉന്നത വിദ്യാഭ്യാസ രംഗത്ത് മാറ്റം വരുത്താനുള്ള നടപടിയെടുത്തുവരുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ബാലുശ്ശേരി ഡോ. ബി.ആർ. അംബേദ്കർ മെമ്മോറിയൽ ഗവ. കോളജ് കെട്ടിടത്തി​െൻറ ഉദ്ഘാടനം കിനാലൂരിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. കേവലം പുസ്തകപ്പുഴുക്കളാകുകയല്ല കട്ടികൾ വേണ്ടത്. സമൂഹത്തിന് പറ്റുന്ന രീതിയിൽ വളർന്നുവരേണ്ടതുണ്ട്. അതിന് പാഠ്യേതര വിഷയങ്ങൾകൂടി കൈകാര്യം ചെയ്യാനാവണം. നമ്മുടെ ഉന്നത വിദ്യാഭ്യാസ മേഖല വളരെ പ്രശംസ പിടിച്ചുപറ്റിയ മേഖലയാണ്. എന്നാൽ, കാലത്തിനനുസരിച്ച് മുന്നോട്ടുപോയില്ല. ഇതി​െൻറയൊക്കെ കുറവ് പരിഹരിക്കാനുള്ള ശ്രമങ്ങളാണ് ഉന്നത വിദ്യാഭ്യാസ വകുപ്പി​െൻറ ഭാഗത്തുനിന്നുണ്ടാകുന്നത്. നമ്മുടെ കുട്ടികൾ മികവി​െൻറ കേന്ദ്രങ്ങൾ നോക്കി പോകുന്ന ഒരു പ്രവണതയാണ് ഇപ്പോഴുള്ളത്. നേട്ടങ്ങൾ നിലനിർത്തിക്കൊണ്ടുതന്നെ കൂടുതൽ മെച്ചപ്പെട്ട അവസ്ഥയിലേക്ക് കേരളത്തിലെ വിദ്യാഭ്യാസ മേഖല കുതിക്കാൻ പോകുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കിനാലൂരിൽ വ്യവസായ വികസന വകുപ്പ് നൽകിയ അഞ്ച് ഏക്കർ സ്ഥലത്ത് പുരുഷൻ കടലുണ്ടി എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽനിന്നുള്ള 4.20 കോടിയും വിദ്യാഭ്യാസ വകുപ്പിൽ നിന്നുള്ള 1.5 കോടി രൂപയും ചെലവിട്ടാണ് കോളജ് കെട്ടിടത്തി​െൻറ ഒന്നാം ഘട്ട നിർമാണം പൂർത്തിയാക്കിയത്. രണ്ടാം ഘട്ട നിർമാണത്തിനായി കിഫ്ബിയിൽ ഉൾപ്പെടുത്തി 10.57 കോടി അനുവദിച്ചിട്ടുമുണ്ട്. ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. കെ.ടി. ജലീൽ അധ്യക്ഷത വഹിച്ചു. ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രൻ, കാരാട്ട് റസാഖ് എം.എൽ.എ, ജില്ല പഞ്ചായത്ത് പ്രസിഡൻറ് ബാബു പറശ്ശേരി, കെ.എസ്.ഐ.ഡി.സി എം.ഡി ഡോ. ഷർമിള, മേരി ജോസഫ്, ജില്ല കലക്ടർ എസ്. സാംബശിവറാവു, എം. മെഹബൂബ്, സൂപ്രണ്ടിങ് എൻജിനീയർ എസ്. ദ്വിലീപ് ലാൽ എന്നിവർ സംസാരിച്ചു. പുരുഷൻ കടലുണ്ടി എം.എൽ.എ സ്വാഗതവും പ്രിൻസിപ്പൽ ഡോ. എം. ശങ്കര ശർമ നന്ദിയും പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story