Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Feb 2019 5:03 AM IST Updated On
date_range 21 Feb 2019 5:03 AM ISTമുസ്‌ലിംലീഗ് ജനകീയ സദസ്സ്
text_fieldsbookmark_border
അത്തോളി: അരിയിൽ ഷുക്കൂർ അനുസ്മരണ ദിനത്തിൽ മുസ്‌ലിംലീഗ് സംസ്ഥാന വ്യാപകമായി നടത്തുന്ന സി.പി.എം പാർട്ടി കോടതിക്കെതിരെ ജനകീയ വിചാരണയുടെ ഭാഗമായി അത്തോളി പഞ്ചായത്ത് മുസ്‌ലിംലീഗ് കമ്മിറ്റി അത്താണിയിൽ സംഘടിപ്പിച്ച ജനകീയ സദസ്സ് ബേപ്പൂർ മണ്ഡലം മുസ്‌ലിംലീഗ് സെക്രട്ടറി അസ്കർ ഫറോക്ക് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് മുസ്‌ലിം ലീഗ് പ്രസിഡൻറ് ആയിനിപ്പുറത്ത് അബ്ദുറഹിമാൻ അധ്യക്ഷത വഹിച്ചു. മണ്ഡലം ട്രഷറർ സാജിദ് കോരോത്ത്, ദലിത് ലീഗ് ജില്ല പ്രസിഡൻറ് വി.എം. സുരേഷ് ബാബു, കെ.ടി.കെ. ബഷീർ, ഒ.കെ. അലി എന്നിവർ സംസാരിച്ചു. പ്രകടനത്തിന് ആയിനിപ്പുറത്ത് അബ്ദുറഹിമാൻ, കെ.ടി.കെ. ബഷീർ, ഒ.കെ. അലി, സാജിദ് കോരോത്ത്, വി.എം. സുരേഷ് ബാബു, കെ.പി. മുഹമ്മദലി, കെ.ടി.കെ. ഹമീദ് തുടങ്ങിയവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
