Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകണ്ണമ്പാലത്തെരു...

കണ്ണമ്പാലത്തെരു മഹാഗണപതി ഭഗവതി ക്ഷേത്രം താലപ്പൊലി മഹോത്സവം ഇന്ന്

text_fields
bookmark_border
നടുവണ്ണൂർ: കണ്ണമ്പാലത്തെരു മഹാഗണപതി-ഭഗവതി ക്ഷേത്രം താലപ്പൊലി ഉത്സവം വ്യാഴാഴ്ച. ഉത്തര മലബാറിൽ പ്രസിദ്ധമാണ് കണ ്ണമ്പാലത്തെരു മഹാഗണപതി ഭഗവതി ക്ഷേത്രം. ഉത്സവം തുടങ്ങിയിട്ട് ആറു ദിവസമായി. വലിയവിളക്ക് ദിവസം ചെട്ട്യാംകണ്ടി, ഒറവിൽ, കുന്നി​െൻറ മീത്തൽ, അങ്കക്കളരി, വടക്കൻ വിളയാട്ടേരി, നടുവണ്ണൂർ എന്നിവിടങ്ങളിൽനിന്നുള്ള ആഘോഷ ഇളനീർകുല വരവുകൾ നടന്നു. ചോമപ്പൻ പാട്ട്, ശീവേലി എഴുന്നള്ളത്ത് എന്നിവയും നടന്നു. കല്ലുവഴി ജയപ്രകാശ് നയിക്കുന്ന തായമ്പകയും അരങ്ങേറി. രാത്രി കളേഴ്സ് ഓർക്കസ്ട്ര കാലിക്കറ്റ് അവതരിപ്പിച്ച ഗാനമേളയും നടന്നു. ചെറിയ വിളക്ക് ദിവസം നാന്തകം എഴുന്നള്ളത്തും ചോമപ്പ​െൻറ തിരിയുഴിച്ചിലും നടന്നു. കോഴിക്കോട് സാഗര ക്രിയേഷൻസ് അവതരിപ്പിച്ച അശ്വത്ഥാമാവ് നാടകവും അരങ്ങേറി. വ്യാഴാഴ്ച വൈകീട്ട് മൂന്നുമണിക്ക് നടുവണ്ണൂർ പുതിയതെരുവിൽ നിന്നുള്ള കരടിവരവ് നടക്കും. നാലുമണിക്ക് കുതിരക്കോലവും ആയിരോളി കുറുപ്പന്മാരുടെ വില്ല് അകമ്പടിയോടുകൂടിയ താലപ്പൊലി എഴുന്നള്ളത്തും നടക്കും. മട്ടന്നൂർ ശിവരാമ​െൻറ നേതൃത്വത്തിലുള്ള വാദ്യകല പ്രതിഭകൾക്കൊപ്പം കണ്ണമ്പാലത്തൊരു പുതിയതെരു വാദ്യകലാ സംഘത്തിലെ നിരവധി വാദ്യകലാകാരന്മാർ അടക്കം നൂറോളം പേർ അണിനിരക്കുന്ന പാണ്ടിമേളം താലപ്പൊലി എഴുന്നള്ളിപ്പിന് മാറ്റേകും. രാത്രി 12 മണിക്ക് വെടിക്കെട്ട് നടക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story