Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Feb 2019 5:03 AM IST Updated On
date_range 8 Feb 2019 5:03 AM ISTആയഞ്ചേരിയിൽ കർഷകർക്ക് തിരിച്ചടിയായി ഗെയിൽ പൈപ്പ്ലൈൻ റോഡ്
text_fieldsbookmark_border
ആയഞ്ചേരി: ഗെയിൽ പൈപ്പ്ലൈനിെൻറ ഭാഗമായ റോഡ് നിർമാണം കർഷകർക്ക് തിരിച്ചടിയാകുന്നു. കോൾനില വികസനത്തിെൻറ ഭാഗമായി നിർമിച്ച തോടിന് കുറുകെയാണ് പലയിടത്തും റോഡ് കടന്നുപോകുന്നത്. ഇതോടെ കനാൽവെള്ളം വയലിൽ തന്നെ കെട്ടിക്കിടക്കുകയാണ്. ഇപ്പോൾ മുണ്ടകൻ കൃഷിയിറക്കേണ്ട കർഷകർ വയലിൽനിന്ന് വെള്ളമിറങ്ങാത്തതിനാൽ പ്രതിസന്ധിയിലായി. ആയഞ്ചേരി, വേളം പഞ്ചായത്തുകളിലെ നെൽകൃഷി മെച്ചപ്പെടുത്താനായി ജില്ല പഞ്ചായത്താണ് കോൾനില വികസന പദ്ധതി ആവിഷ്കരിച്ചത്. ഇതിെൻറ ഭാഗമായി നിലവിലുള്ള തോടിന് ആഴവും വീതിയും കൂട്ടി. തോട് നവീകരിക്കുന്നതിെൻറ മുമ്പ് വയലുകളിൽ വെള്ളം കെട്ടിക്കിടക്കുകയും കൃഷിയിറക്കാനാവാതെ കർഷകർ ബുദ്ധിമുട്ടുകയുമാണ്. തോട് വന്നതോടെ കഴിഞ്ഞ കുേറ വർഷമായി വയലുകളിൽ വെള്ളം കെട്ടിക്കിടക്കുന്നതിന് മാറ്റമുണ്ടാകുകയും കർഷകർ കൃഷിയിറക്കുകയും ചെയ്തു. ആയഞ്ചേരി, കടമേരി, ചരുവത്ത്നട ഭാഗങ്ങളിൽ ഏക്കർ കണക്കിന് വയലുകളിലാണ് മുണ്ടകൻ കൃഷിയിറക്കിയത്. അട്ടശല്യവും വൻസാമ്പത്തിക ബാധ്യതയും കാരണം കൃഷിയിൽനിന്ന് പിന്മാറിയ കർഷകർ കൃഷിയിലേക്ക് തിരിച്ചുവരുന്ന സാഹചര്യമുണ്ടായി. എന്നാൽ, ഗെയിൽ പൈപ്പ്ലൈൻ പദ്ധതി വന്നതോടെ സാധനങ്ങൾ കൊണ്ടുപോകാൻ തോടിനുകുറുകെ നിർമിച്ച റോഡ് കർഷകർക്ക് തിരിച്ചടിയായി. വയൽ വരണ്ടുകിടക്കുന്ന സമയത്താണ് മുണ്ടകൻ വിത്ത് വിതക്കേണ്ടത്. ചിലയിടത്ത് വെള്ളമൊഴുകാൻ റോഡിന് കുറുകെ പൈപ്പ് ഇട്ടിട്ടുണ്ടെങ്കിലും അത് ഫലപ്രദമല്ല. വയലുകളിൽ കെട്ടിക്കിടക്കുന്ന വെള്ളം ഒഴിവാക്കാൻ ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് കർഷകർ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
