Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Feb 2019 5:03 AM IST Updated On
date_range 8 Feb 2019 5:03 AM ISTഒപ്പം അദാലത്തിൽ പരാതികളുടെ പ്രവാഹം
text_fieldsbookmark_border
നന്മണ്ട: പരാതികളിലെയും അപേക്ഷകളിലെയും കാലതാമസം ഒഴിവാക്കുന്നതിനും ഫയൽ തീർപ്പാക്കുന്നതിനും ജില്ല ഭരണകൂടം നടപ്പാക്കുന്ന ഒപ്പം പദ്ധതിയുടെ നന്മണ്ടയിൽ നടന്ന ആദ്യ അദാലത്തിൽ പരാതി പ്രവാഹം. 106 പരാതികളാണ് അധികൃതരുടെ മുമ്പിലെത്തിയത്. അദാലത്തിൽ മുഴുവൻ പരാതികളും ചർച്ചെക്കടുത്തു. തുടർന്ന് സംഘം കോളിയോട് മല പട്ടികവർഗ കോളനിയും സാംസകാരിക നിലയവും സന്ദർശിച്ചു. കോളനി നിവാസികളുടെ പ്രശ്നങ്ങൾ ചോദിച്ചറിഞ്ഞു. പാരിസ്ഥിതിക പ്രശ്നത്തിന് കാരണമായി ഭവിക്കുന്ന കരിങ്കൽ ക്വാറിയും ക്രഷറും കാണിച്ചുകൊടുത്തു. കലക്ടർ എസ്. സാംബശിവറാവുവിനെ കൂടാതെ ജൂനിയർ സൂപ്രണ്ട് എഫ്. ആസിഫ, ലൈഫ്മിഷൻ ജില്ല കോഓഡിനേറ്റർ ജോർജ് ജോസഫ്, ഡെപ്യൂട്ടി തഹസിൽദാർ ബലരാജൻ, നന്മണ്ട പഞ്ചായത്ത് സെക്രട്ടറി കെ. സതീദേവി, വില്ലേജ് ഓഫിസർ പ്രജീഷ് കുമാർ, കൃഷി ഓഫിസർ ബി.ജെ. സീമ, ഹെൽത്ത് ഇൻസ്െപക്ടർമാരായ സി.കെ. ശ്രീധരൻ, വി.ഇ.ഒമാരായ പി.ബി. ജൻസി, പി. മഞ്ജുള എന്നിവർ അദാലത്തിൽ സന്നിഹിതരായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
