Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമോദി വീണ്ടും...

മോദി വീണ്ടും അധികാരത്തിലെത്തിയാൽ നാടിനെ പൂർണ തകർച്ചയിലേക്ക് തള്ളിവിടും -മുല്ലപ്പള്ളി രാമചന്ദ്രൻ എം.പി

text_fields
bookmark_border
മോദി വീണ്ടും അധികാരത്തിലെത്തിയാൽ നാടിനെ പൂർണ തകർച്ചയിലേക്ക് തള്ളിവിടും -മുല്ലപ്പള്ളി രാമചന്ദ്രൻ എം.പി
cancel
ആയഞ്ചേരി: അഞ്ചുവർഷം കൊണ്ട് ഇന്ത്യയുടെ സാമ്പത്തിക രംഗം തകർത്ത മോദി വീണ്ടും അധികാരത്തിലെത്തിയാൽ നാടിനെ പൂർണ തകർച്ചയിലേക്ക് തള്ളിവിടുമെന്ന് കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രൻ എം.പി പറഞ്ഞു. കുറ്റ്യാടി നിയോജക മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ജന മഹായാത്രക്ക് ആയഞ്ചേരിയിൽ നൽകിയ സ്വീകരണയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മോദിയുടെ ഭരണത്തിൻ കീഴിൽ ന്യൂനപക്ഷങ്ങളും പിന്നാക്ക വിഭാഗങ്ങളും ആശങ്കാകുലരാണ്. കോൺഗ്രസിലാണ് മതേതരത്വ ഇന്ത്യ പ്രതീക്ഷ അർപ്പിച്ചിരിക്കുന്നത്. എന്നാൽ, ബംഗാളിലെയും ത്രിപുരയിലെയും സി.പി.എമ്മുകാർ രാഹുൽ ഗാന്ധിയെ പിന്തുണക്കുമ്പോൾ കേരളത്തിലെ സി.പി.എം നേതൃത്വം മതേതര ഐക്യത്തിന് വിള്ളലുണ്ടാക്കുന്ന പ്രവർത്തനങ്ങളാണ് നടത്തുന്നത്. ശബരിമല വിഷയത്തിൽ സി.പി.എമ്മും ആർ.എസ്.എസും കലാപമുണ്ടാക്കാനാണ് ശ്രമിച്ചത്. 1000 ദിവസം ഭരണം പൂർത്തിയാക്കിയ പിണറായി വിജയന് ഒരു നേട്ടവും എടുത്തുപറയാനില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. വി.എം. ചന്ദ്രൻ അധ്യക്ഷത വഹിച്ചു. കെ.പി.സി.സി വർക്കിങ് പ്രസിഡൻറ് കൊടിക്കുന്നിൽ സുരേഷ്, ഡി.സി.സി പ്രസിഡൻറ് ടി. സിദ്ദീഖ്, വി.എ. നാരായണൻ, കെ.പി. കുഞ്ഞിക്കണ്ണൻ, അമരപ്പള്ളി കുഞ്ഞിശങ്കരൻ, സി.പി. വിശ്വനാഥൻ, അഡ്വ. പ്രവീൺ കുമാർ, കണ്ണോത്ത് പത്മനാഭൻ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story