Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Jan 2019 5:03 AM IST Updated On
date_range 21 Jan 2019 5:03 AM ISTഅധ്യാപക ദ്രോഹ നടപടി അവസാനിപ്പിക്കുക -കെ.പി.എസ്.ടി.എ
text_fieldsbookmark_border
നാദാപുരം: പ്രൊബേഷൻ കാലയളവിൽ ഐ.ടി കോഴ്സ് കഴിയാത്തതിെൻറ പേരിൽ 2011 മുതൽ സർവിസിൽ കയറിയ അധ്യാപകരുടെ പ്രൊബേഷനും ഇൻക്രിമെൻറും തടഞ്ഞുവെക്കുന്ന വിചിത്ര ഉത്തരവ് പിൻവലിച്ച് അധ്യാപകരുടെ ആശങ്ക പരിഹരിക്കണമെന്ന് നാദാപുരത്ത് നടന്ന കെ.പി.എസ്.ടി.എ ഉപജില്ല സമ്മേളനം ആവശ്യപ്പെട്ടു. ജില്ല മഹിള കോൺഗ്രസ് പ്രസിഡൻറ് പി. ഉഷാദേവി ഉദ്ഘാടനം ചെയ്തു. രമേഷ് കാവിൽ മുഖ്യപ്രഭാഷണം നടത്തി. സി.വി. കുഞ്ഞികൃഷ്ണൻ, അഡ്വ. എ. സജീവൻ, ടി. അശോക് കുമാർ, കെ. ഹേമചന്ദ്രൻ, പി.കെ. ദാമോദരൻ, അഡ്വ. രഘുനാഥ്, പി.കെ. ജ്യോതികുമാർ, പി. രാമചന്ദ്രൻ, പി. രഞ്ജിത് കുമാർ, ടി. പ്രദീപൻ, വി. സജീവൻ, എ.വി. ശശീന്ദ്രൻ, കെ. മാധവൻ, ജി. മോഹനൻ എന്നിവർ സംസാരിച്ചു. ഉപജില്ല ഭാരവാഹികൾ: കെ. മാധവൻ (പ്രസി), ടി.കെ. രാജീവൻ (സെക്ര), കെ. മൊയ്തു (ട്രഷ).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
