Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightആരാധനാലയങ്ങള്‍...

ആരാധനാലയങ്ങള്‍ അശരണരുടെ ആശ്രയകേന്ദ്രമാകണം -മന്ത്രി ടി.പി. രാമകൃഷ്ണന്‍

text_fields
bookmark_border
പേരാമ്പ്ര: ആരാധനാലയങ്ങള്‍ അശരണരുടെ ആശ്രയമായിരിക്കണമെന്ന് മന്ത്രി ടി.പി. രാമകൃഷ്ണൻ. കൂത്താളി കമ്മോത്ത് മഹാവിഷ്ണുക്ഷേത്ര മഹോത്സവത്തോടനുബന്ധിച്ച് സംഘടിപ്പിച്ച സാംസ്‌കാരിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആഘോഷ കമ്മിറ്റി ചെയര്‍മാന്‍ സി.പി. പ്രകാശന്‍ അധ്യക്ഷത വഹിച്ചു. മലബാര്‍ ദേവസ്വം ബോര്‍ഡ് എസ്റ്റാബ്ലിഷ്‌മ​െൻറ് ചെയര്‍മാന്‍ ശശികുമാര്‍ പേരാമ്പ്ര മുഖ്യാതിഥിയായി. ആദ്യകാല ക്ഷേത്രപരിപാലകരായിരുന്ന വി.പി.കെ. കൂത്താളി, പി. ദേവദാസന്‍ വൈദ്യർ, കെ.പി. കുഞ്ഞിരാമന്‍ നായർ, കമലാക്ഷി വാരസ്യാർ, കുന്നുമ്മല്‍ കാർത്യായനി എന്നിവരെ ചടങ്ങില്‍ ആദരിച്ചു. പുല്യോട്ട് കണാരൻ, ശ്രീജന്‍ ആര്‍പ്പാംകുന്നത്ത്, സി.വി. ഗംഗാധരൻ, ജി.സി. സുനില്‍ കുമാര്‍ എന്നിവരെ പൊന്നാടയണിയിച്ചു. ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ എം. മോഹനകൃഷ്ണൻ, മീത്തലെ കനോത്ത് കുഞ്ഞിരാമക്കുറുപ്പ്, എക്‌സിക്യൂട്ടിവ് ഓഫിസര്‍ ടി.ടി. വിനോദ്, വി.കെ. ബാബു, ഒ.ടി. മോളി എന്നിവര്‍ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story