Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഅവശതകൾ മറന്ന് അവർ...

അവശതകൾ മറന്ന് അവർ കടൽത്തീരത്ത് ഒത്തുകൂടി

text_fields
bookmark_border
അവശതകൾ മറന്ന് അവർ കടൽത്തീരത്ത് ഒത്തുകൂടി
cancel
തിരുവള്ളൂര്‍: ഗ്രാമപഞ്ചായത്തി​െൻറ ആഭിമുഖ്യത്തിൽ നടന്ന മൂന്നു ദിവസത്തെ പാലിയേറ്റിവ്‌ സംഗമത്തിൽ അംഗങ്ങളായവർ വടകര സാൻഡ്ബാങ്ക്‌സിൽ ഒത്തുകൂടി. വീൽചെയറിൽ ജീവിതം നീക്കുന്ന 25ഓളം നിരാലംബരെയും കൊണ്ടാണ് പാലിയേറ്റിവ്‌ പ്രവർത്തകർ വടകര സാൻഡ്ബാങ്ക്സില്‍ കൂട്ടായ്മ സംഘടിപ്പിച്ചത്. കവി ഗോപി നാരായണൻ, ഭരതൻ കുട്ടോത്ത് എന്നിവർ പാട്ടും കവിതയുമായി സദസ്സിനെ വരവേറ്റു. ജനമൈത്രി പൊലീസി​െൻറയും വിവിധ പാലിയേറ്റിവ്‌ യൂനിറ്റുകൾക്ക് കീഴിലുമുള്ള വാഹനങ്ങൾ ഉപയോഗപ്പെടുത്തിയാണ് കടലോര യാത്ര ഒരുക്കിയത്. സമാപന സമ്മേളനം തോടന്നൂർ ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡൻറ് തൈക്കണ്ടി സുമ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത്‌ വൈസ് പ്രസിഡൻറ് ടി.വി. സഫീറ അധ്യക്ഷത വഹിച്ചു. കെ.കെ. ലിസിത, ടി. സബിൻ, ജില്ല പഞ്ചായത്ത് അംഗം ആർ. ബാലറാം, ഗ്രാമപഞ്ചായത്ത്‌ പ്രസിഡൻറ് എ. മോഹനൻ, അംഗങ്ങളായ പി.എം. ബാലൻ, ടി.കെ. ബാലൻ, കൂമുള്ളി ഇബ്രാഹിം, ആർ.കെ. ചന്ദ്രൻ എന്നിവർ സംസാരിച്ചു. ക്യാമ്പിൽ പങ്കെടുത്തവർക്ക് വിവിധ സന്നദ്ധ സംഘടനകൾ ഉപഹാരങ്ങള്‍ നല്‍കി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story