Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Aug 2019 5:01 AM IST Updated On
date_range 17 Aug 2019 5:01 AM ISTഹെഡ്മാസ്റ്ററുടെ മുറി തകർത്തത് തേങ്ങ മോഷണം പിടിക്കപ്പെടാതിരിക്കാൻ പയ്യോളിയിൽ ഹെഡ്മാസ്റ്ററുടെ മുറി തകർത്ത് ഉപകരണങ്ങൾ കത്തിച്ച സംഭവം: പ്രതി റിമാൻഡിൽ
text_fieldsbookmark_border
പയ്യോളി: ഗവ. ഹയർ െസക്കൻഡറി സ്കൂള്‍ ഹെഡ്മാസ്റ്റർ കെ.എൻ. ബിനോയ്കുമാറിൻെറ മുറി തകര്‍ത്ത് ഏഴു ലക്ഷം രൂപയുടെ ഉപകരണങ ്ങൾ തീവെച്ച് നശിപ്പിക്കുകയും കവർച്ച നടത്തുകയും ചെയ്ത സംഭവത്തിലെ പ്രതി പിടിയിൽ. തിക്കോടി പെരുമാള്‍പുരം പടിഞ്ഞാറെ തെരുവില്‍ താഴെ ഷൈജന്‍ (46) ആണ് വ്യാഴാഴ്ച രാവിലെ പയ്യോളി പൊലീസിൻെറ പിടിയിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ആഗസ്ത് എട്ടിനാണ് സ്കൂള്‍ പ്രധാനാധ്യാപകന്‍ കെ.എം. ബിനോയ് കുമാറിൻെറ മുറി തകര്‍ത്ത് സി.സി.ടി.വി.യുടെ അനുബന്ധ ഉപകരണങ്ങളടക്കം കത്തിക്കുകയും മോഷ്ടിക്കുകയും ചെയ്തത്. അന്വേഷണത്തിൻെറ ആദ്യഘട്ടത്തില്‍ തുമ്പ് ലഭിക്കാതിരുന്ന പൊലീസിന്, സംഭവം നടന്ന ആഗസ്റ്റ് ഏഴിന് രാത്രിയിൽ സ്കൂള്‍ കാൻറീന്‍ പരിസരത്തെ തെങ്ങിന്‍ ചുവട്ടില്‍ 150 ഓളം തേങ്ങകള്‍ അടർത്തിയിട്ടത് കണ്ടതാണ് വഴിത്തിരിവായത്. തേങ്ങകൾ മോഷ്ടാവ് കൊണ്ടുപോകാതിരുന്നതും ദുരൂഹതയുണർത്തി. ഇതിൻെറ ചുവടു പിടിച്ച് നടത്തിയ അന്വേഷണത്തിലാണ് സമീപത്ത് സ്ഥാപിച്ച സി.സി.ടി.വി ദൃശ്യങ്ങളിൽനിന്നും പൊലീസിന് പ്രതിയുടെ വിവരം ലഭിച്ചത്. സംഭവത്തെ തുടർന്ന് പ്രതി നാട്ടില്‍നിന്ന് മുങ്ങിയിരുന്നു. തുടര്‍ന്ന് വ്യാഴാഴ്ച രാവിലെ നാട്ടിലെത്തിയ ഇയാളെ പിടികൂടി ചോദ്യം ചെയ്തതോടെയാണ് കുറ്റം തെളിഞ്ഞത്. ആഗസ്റ്റ് ഏഴാം തീയതിയിലെ തേങ്ങ മോഷണം സി.സി.ടി.വി ദൃശ്യങ്ങളില്‍ പതിഞ്ഞതിനാൽ പിടിയിലാകുമെന്ന് മനസ്സിലായതോടെയാണ് സ്കൂളിലെ സി.സി.ടി.വി അനുബന്ധ ഉപകരണങ്ങൾ തകർത്തത്. സി.സി.ടി.വി ദൃശ്യങ്ങളിൽ ഇയാൾ തെങ്ങിൽ കയറുന്നതും പിന്നീട് പരിഭ്രമത്തോടെ സ്കൂളിലെ സി.സി.ടി.വി കാമറയിലേക്ക് നോക്കുന്നതും വ്യക്തമാണ്. ആദ്യം സ്റ്റാഫ് മുറിയുടെ പൂട്ട് തകർക്കുകയും പിന്നീട് ഹെഡ്മാസ്റ്ററുടെ മുറിയുടെ പൂട്ട് തകർത്ത് അകത്ത് കയറി ഇവിടെ സി.സി.ടി.വിയുടെ ഡി.വി.ആര്‍ സ്ഥാപിച്ച ഭാഗത്ത് ഹെഡ്മാസ്റ്ററുടെ കസേരയില്‍ വിരിച്ച തുണി ഉപയോഗിച്ച് തീ കൊടുക്കുകയായിരുന്നുവെന്നാണ് പൊലീസിന് ഇയാള്‍ നൽകിയ മൊഴി. അതിന് ശേഷം മുറിയില്‍ ഉണ്ടായിരുന്ന മോണിറ്ററും ടി.വി.യും സ്കൂളിന് പുറകിലെ വെള്ളക്കെട്ടില്‍ ഉപേക്ഷിക്കുകയും ചെയ്തു. നൂറ്റമ്പതോളം തേങ്ങ മോഷ്ടിക്കുന്നത് സി.സി.ടി.വിയില്‍ പതിഞ്ഞത് തിരിച്ചറിഞ്ഞതിനെ തുടര്‍ന്നാണ് പ്രതിയെ ഏഴ് ലക്ഷത്തോളം രൂപ നഷ്ടം വരുത്തിവെച്ച കുറ്റകൃത്യത്തിന് പ്രേരിപ്പിച്ചതെന്നാണ് പൊലീസ് പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story