Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Aug 2019 5:02 AM IST Updated On
date_range 6 Aug 2019 5:02 AM ISTരാജ്യത്തിെൻറ ഫെഡറൽ സ്വഭാവത്തെ തകർക്കാൻ നീക്കം -ഹമീദ് വാണിയമ്പലം
text_fieldsbookmark_border
രാജ്യത്തിൻെറ ഫെഡറൽ സ്വഭാവത്തെ തകർക്കാൻ നീക്കം -ഹമീദ് വാണിയമ്പലം പേരാമ്പ്ര: രാജ്യത്തിൻെറ ഫെഡറൽ സ്വഭാവത്തെ തകർ ക്കാൻ ആസൂത്രിതമായ നീക്കങ്ങൾ നടന്നുകൊണ്ടിരിക്കുന്ന പാശ്ചാത്തലത്തിൽ രാജ്യരക്ഷക്കായി മതേതര കക്ഷിക്കൾ ഭിന്നതകൾ മാറ്റിവെച്ച് ഒരുമിച്ച് പോരാടേണ്ടത് അനിവാര്യമാണെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡൻറ് ഹമീദ് വാണിയമ്പലം അഭിപ്രായപ്പെട്ടു. പാർട്ടി പേരാമ്പ്ര മണ്ഡലം കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡൻറ് എം.എം. മുഹ്യുദ്ദീൻ അധ്യക്ഷത വഹിച്ചു. പി.സി. ഭാസ്കരൻ, ടി.കെ. മാധവൻ, എഫ്.എം. അബ്ദുല്ല എന്നിവർ സംസാരിച്ചു. മണ്ഡലം വൈസ് പ്രസിഡൻറ് ഇസെഡ്.എ. സൽമാൻ സ്വാഗതവും സെക്രട്ടറി പി.കെ. മുസ്തഫ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story