Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Aug 2019 5:01 AM IST Updated On
date_range 2 Aug 2019 5:01 AM ISTപ്രവാസി പെൻഷൻ വർധിപ്പിക്കണം -പ്രവാസി വെൽഫെയർ ഫോറം
text_fieldsbookmark_border
കോഴിക്കോട്: സർക്കാർ നൽകുന്ന പ്രവാസി പെൻഷൻ 2000 രൂപയിൽനിന്ന് 5000 രൂപയായി വർധിപ്പിക്കണമെന്ന് പ്രവാസി വെൽഫെയർ ഫോറം കോഴിക്കോട് സൗത്ത് നിയോജക മണ്ഡലം കൺവെൻഷൻ ആവശ്യപ്പെട്ടു. ഒമ്പതംഗ നിയോജകമണ്ഡലം കമ്മിറ്റിയെ തെരഞ്ഞെടുത്തു. ഭാരവാഹികൾ: അബ്ദുൽ റസാഖ് (പ്രസി), എം.വി. ജാഫർ കുറ്റിച്ചിറ (ജന. സെക്ര), മുജീബ് റഹ്മാൻ പയ്യാനക്കൽ (ട്രഷ), അബ്ദുൽ കരീം കിണാശ്ശേരി (വൈസ് പ്രസി.), പി.ടി. അബ്ദുൽ ഗഫൂർ (ജോ. സെക്ര.), പി.വി. അബ്ദുൽ ജബ്ബാർ പയ്യാനക്കൽ, എം.പി. നാസർ, കരീം പന്നിയങ്കര, ഹബീബ് കോവൂർ (അംഗങ്ങൾ). മണ്ഡലം കൺവെൻഷൻ പ്രവാസി വെൽഫെയർ ഫോറം സംസ്ഥാന ജനറൽ സെക്രട്ടറി ഹസനുൽ ബന്ന ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് യൂസുഫ് മൂഴിക്കൽ അധ്യക്ഷതവഹിച്ചു. നോർക്ക, കേരള പ്രവാസി കേരളീയ ക്ഷേമ ബോർഡ് വകുപ്പുകളുടെ പ്രവർത്തനങ്ങൾ ജില്ല സെക്രട്ടറി കെ. സലാഹുദ്ദീൻ വിശദീകരിച്ചു. വെൽഫെയർ പാർട്ടി ഓഫ് ഇന്ത്യ നിയോജക മണ്ഡലം പ്രസിഡൻറ് പി. ആലി കിണാശ്ശേരി സംസാരിച്ചു. വെൽഫെയർ പാർട്ടി ഓഫ് ഇന്ത്യ നിയോജകമണ്ഡലം സെക്രട്ടറി അയ്യൂബ് കുറ്റിച്ചിറ സ്വാഗതവും പ്രവാസി വെൽഫെയർ ഫോറം ജില്ല കമ്മിറ്റി അംഗം പി.ടി. അബ്ദുൽ ഗഫൂർ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story