Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightനാടോടി കുടുംബത്തിലെ...

നാടോടി കുടുംബത്തിലെ സഹപാഠിക്ക് വീ​െടാരുക്കി വിദ്യാർഥികൾ

text_fields
bookmark_border
പയ്യോളി: നിർധനരായ നാടോടി കുടുംബത്തിൽനിന്നുള്ള ചങ്ങാതിക്ക് വീട് നിർമിച്ച് നൽകി പയ്യോളി ജി.വി.എച്ച്.എസ്.എസ് വിദ്യാർഥികൾ. 25 വർഷം മുമ്പ് തമിഴ്നാട്ടിൽനിന്ന് കുടിയേറി പയ്യോളി തച്ചൻകുന്നിലെയും പരിസരങ്ങളിലെയും കടത്തിണ്ണകളിലും വാടക വീടുകളിലും കഴിഞ്ഞുപോന്ന നാടോടി കുടുംബത്തിന് സ്വന്തമായൊരു വീട് സ്വപ്നം മാത്രമായിരുന്നു. അച്ഛൻ ശേഖരിക്കുന്ന ആക്രി സാധനങ്ങൾ പെറുക്കി വിറ്റുള്ള വരുമാനം മാത്രമായിരുന്നു മൂന്ന് കുട്ടികളടക്കമുള്ള അഞ്ചംഗ കുംടുബത്തിൻെറ വിശപ്പ് മാറ്റിയിരുന്നത്. മൂവരും പഠിക്കുന്നതും ഇതേ സ്കൂളിൽതന്നെയാണ്. പത്താം തരത്തിൽ പഠിക്കുന്നവളുടെ കൂട്ടുകാരികളിൽനിന്നാണ് തങ്ങളുടെ സഹപാഠിക്ക് രണ്ടായിരത്തോളം കുട്ടികൾ പഠിക്കുന്ന സ്കൂളിന് എന്തുകൊണ്ട് ഒരു കൂട്ടായ്മയിലൂടെ വീട് നിർമിച്ച് നൽകിക്കൂടെന്ന ആശയം ഉരുത്തിരിഞ്ഞത്. കൂട്ടുകാരുടെ പ്രയാസങ്ങൾ നേരിട്ടറിയാനും മനസ്സിലാക്കാനുമായി വിദ്യാർഥികൾ നടത്തുന്ന ഗൃഹസന്ദർശന പരിപാടിയും അതിനു കാരണമായി. അധ്യാപകരുടെയും വിദ്യാർഥികളുടെയും മറ്റു സുമനസ്സുകളുടെയും കൂട്ടായ പരിശ്രമത്താൽ ദിവസങ്ങൾകൊണ്ട് ആറര ലക്ഷം രൂപ സമാഹരിക്കുകയും ചെയ്തു. വീടുവെക്കാൻ ഒരു ലക്ഷം രൂപ വിദ്യാർഥികളും അഞ്ചര ലക്ഷം രൂപ അധ്യാപകരും സ്വരൂപിച്ചു. വരുമാനത്തിൽ നിന്ന് 3000 മുതൽ 12,000 രൂപ വരെ സംഭാവനയായി അധ്യാപകരും നൽകിയപ്പോൾ വീട് പണി വേഗത്തിലായി. തച്ചൻകുന്നിൽ നാട്ടുകാരുടെ കമ്മിറ്റി രൂപവത്കരിച്ച് വീടുവെക്കാൻ ഏഴ് സൻെറ് സ്ഥലം നേരത്തേ വാങ്ങിയിരുന്നു. മാസങ്ങൾകൊണ്ട് വീടുപണി പൂർത്തിയാക്കുകയും ചെയ്തു. 'കൂട്ടുകാരിക്കൊരു കൂട്'എന്ന പരിപാടിയൊരുക്കി സഹപാഠിയുടെ ഗൃഹപ്രവേശനം ആഘോഷമാക്കാനൊരുങ്ങുകയാണ് വിദ്യാർഥികളും അധ്യാപകരും നാട്ടുകാരും. 'ശ്രീരഞ്ജിനി'എന്ന് പേരിട്ട വീടിൻെറ താക്കോൽ ദാനം ആഗസ്റ്റ് മൂന്നിന് രാവിലെ 9.30ന് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി നിർവഹിക്കുമെന്ന് സ്വാഗതസംഘം ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. പ്രഥമാധ്യാപകൻ കെ.എൻ. ബിനോയ് കുമാർ, ഷാജി പാറക്കണ്ടി, കെ.പി. രമേശൻ, വടക്കയിൽ ഷഫീഖ്, മലയിൽ അബ്ദുറഹ്മാൻ, ഇ.ബി. സൂരജ്, ടി. ഗോവിന്ദൻ, പ്രേമൻ എന്നിവർ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story