Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 July 2019 5:01 AM IST Updated On
date_range 21 July 2019 5:01 AM ISTകനത്ത മഴ: വിഷ്ണുമംഗലം ബണ്ട് നിറഞ്ഞൊഴുകി; മലയോരത്ത് ആശങ്ക
text_fieldsbookmark_border
വാണിമേൽ: മലയോരത്ത് പെയ്ത ശക്തമായ മഴയിൽ ജല അതോറിറ്റിയുടെ പ്രധാന കുടിവെള്ള പദ്ധതിയായ വിഷ്ണുമംഗലം ബണ്ട് നിറഞ്ഞൊഴുകി. ഏറെ കാത്തിരിപ്പിന് ശേഷം രണ്ടു ദിവസമായി മലയോരത്ത് ലഭിക്കുന്ന കനത്ത മഴയെ തുടർന്നാണ് ബണ്ട് നിറഞ്ഞൊഴുകിയത്. നേരത്തേ ജൂൺ പകുതിയാവുന്നതോടെ ബണ്ട് നിറഞ്ഞൊഴുകുന്നത് പതിവായിരുന്നു. മഴയുടെ വരവ് വൈകിയതോടെ ബണ്ടിലെ ജലനിരപ്പ് താഴ്ന്നിരുന്നു. വടകര നഗരത്തിലടക്കം കുടിവെള്ളം വിതരണം ചെയ്യുന്ന പ്രധാന ജല സംഭരണിയിൽ വെള്ളം ഇല്ലാത്തത് ആശങ്കക്കിടയാക്കിയിരുന്നു. വിലങ്ങാട് മലയോരത്തുണ്ടായ കനത്ത മഴയാണ് വിഷ്ണുമംഗലം ബണ്ട് നിറഞ്ഞൊഴുകാൻ ഇടയാക്കിയത്. ബണ്ടിൻെറ സംഭരണ ശേഷിയിൽ കുറവുണ്ടായതും ബണ്ട് നിറെഞ്ഞാഴുകാൻ ഇടയാക്കി. കഴിഞ്ഞ പ്രളയകാലത്തിന് സമാനമായി മലയോരത്ത് ഇടതടവില്ലാതെ മഴ പെയ്യുന്നത് മലയോര വാസികളിൽ ആശങ്ക പടർത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story