Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 July 2019 5:01 AM IST Updated On
date_range 21 July 2019 5:01 AM ISTപേരാമ്പ്ര ദയക്കും ബി പോസിറ്റിവിനും അവാർഡ്
text_fieldsbookmark_border
പേരാമ്പ്ര: ഗ്ലോബൽ പീസ് ട്രസ്റ്റിൻെറ സന്നദ്ധ സേവ അവാർഡിന് പേരാമ്പ്ര ദയ പാലിയേറ്റിവ് സൊസൈറ്റിയും ബി പോസിറ്റിവ് ബ്ലഡ് ഡോണേഴ്സ് ഗ്രൂപ്പും അർഹരായി. ട്രസ്റ്റ് ജനറൽ സെക്രട്ടറി പ്രഫ. വി.എസ്. ഗോപാലകൃഷ്ണൻ അവാർഡ് സമ്മാനിച്ചു. നമുക്കും സമാധാന ദൂതരാകാം എന്ന സന്ദേശത്തിൻെറ പ്രചാരണ പരിപാടിയോടനുബന്ധിച്ച് ദയ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ അധ്യാപകരും രക്ഷിതാക്കളും കുട്ടികളും പങ്കെടുത്തു. എങ്ങനെ പഠിക്കണം എങ്ങനെ പഠിപ്പിക്കണം എന്ന വിഷയത്തെ ആധാരമാക്കി ട്രസ്റ്റ് വൈസ് പ്രസിഡൻറ് എം.പി. മാലതി ക്ലാസെടുത്തു. ഇയ്യച്ചേരി കുഞ്ഞികൃഷ്ണൻ അധ്യക്ഷത വഹിച്ചു. 'ലൈഫ് സയൻസ് എന്ത് എങ്ങനെ' എന്ന വിഷയത്തെ കുറിച്ച് അഫ്സംഗ് പത്തൊടി സംസാരിച്ചു. നൊച്ചാട് ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ് വിദ്യാർഥികൾ നിർധന വിദ്യാർഥികൾക്ക് നൽകുന്ന പഠനോപകരണങ്ങൾ വേണു പേരാമ്പ്ര ഏറ്റുവാങ്ങി. കെ. ഇമ്പിച്ചാലി, മേജർ കുഞ്ഞിരാമൻ, ഇയ്യച്ചേരി പത്മിനി, സുനിത, പി.സി. മുഹമ്മദ് സിറാജ്, ഇ.പി. കുഞ്ഞബ്ദുല്ല, സുരേഷ് പാലോട്ട് എന്നിവർ സംസാരിച്ചു. ട്രസ്റ്റ് കോഓഡിനേറ്റർ കുഞ്ഞിക്കണ്ണൻ ചെറുക്കാട് സ്വാഗതവും അഭിനന്ദ് സുരേഷ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story