Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 July 2019 5:01 AM IST Updated On
date_range 5 July 2019 5:01 AM ISTകെട്ടിടത്തിന് അനുമതി നൽകാത്തത് രാഷ്ട്രീയ പകപോക്കലെന്ന്
text_fieldsbookmark_border
നാദാപുരം: വിലങ്ങാട് ഇന്ദിര നഗറിലെ ടി.എം. സിദ്ദീഖിന് നീതികിട്ടും വരെ പോരാട്ടത്തിന് കോൺഗ്രസ് നേതൃത്വം കൊടുക്കു മെന്ന് കെ.പി.സി.സി സെക്രട്ടറി കെ. പ്രവീൺ കുമാർ. ഹൃദ്രോഗിയായ സിദ്ദീഖിന് നീതി ലഭിക്കും വരെ നിയമപോരാട്ടം നടത്തും. നരിപ്പറ്റ പഞ്ചായത്തിൻെറ രാഷ്ട്രീയ പകപോക്കലാണ് കെട്ടിട ലൈസൻസ് നൽകാത്തതിന് കാരണമെന്ന് പ്രവീൺ കുമാർ ആരോപിച്ചു. ഹൃദ്രോഗിയായ സിദ്ദീഖിൻെറ ഉപജീവനമാർഗമായ കച്ചവട സ്ഥാപനത്തിൻെറ ലൈസൻസും ബിൽഡിങ് പെർമിറ്റും പുതുക്കി നൽകണം. അല്ലെങ്കിൽ ശക്തമായ സമരപരിപാടിയുമായി മുന്നോട്ടു പോകുമെന്ന് നരിപ്പറ്റ മണ്ഡലം കോൺഗ്രസ് കമ്മറ്റി അറിയിച്ചു. മണ്ഡലം പ്രസിഡൻറ് സി.കെ. നാണു, പി.എ. ആൻറണി ജോസ് ഇരുപ്പക്കാട്ട്, ബൂത്ത് പ്രസിഡൻറ് ബിപിൻ തോമസ്, ഷെബി സെബാസ്റ്റ്യൻ, അഡ്വ. കെ.എം. രഘുനാഥ്, രവീഷ് വളയം, സി.എം. കണ്ണൻ, ശിവൻകുട്ടി, ജോയ്, ഹുസൈൻ, ജോസ് കരിക്കനാൽ, സോജൻ, കെ.ബി. കണ്ണൻ, മുസ്തഫ തുടങ്ങിയവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story