Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightതൂണേരി ഇനി ഐ.എസ്.ഒ...

തൂണേരി ഇനി ഐ.എസ്.ഒ ഗ്രാമപഞ്ചായത്ത്

text_fields
bookmark_border
നാദാപുരം: വാർഷിക പദ്ധതി നിർവഹണത്തിൽ സംസ്ഥാനത്ത് മികച്ചനേട്ടം കൈവരിച്ച തൂണേരി ഗ്രാമപഞ്ചായത്തിന് ഐ.എസ്.ഒ അംഗീക ാരം ലഭിച്ചതിൻെറ പ്രഖ്യാപനം കെ. മുരളീധരൻ എം.പി ശനിയാഴ്ച വൈകീട്ട് നിർവഹിക്കും. തൊഴിലുറപ്പ് പദ്ധതിയിൽ നിർമാണ മേഖലയിൽ 5.63 കോടിയുടെ പ്രവൃത്തിയാണ് ഗ്രാമപഞ്ചായത്തിൽ പൂർത്തീകരിച്ചത്. പദ്ധതി സമയബന്ധിതമായി പൂർത്തീകരിച്ച ഉദ്യോഗസ്ഥരെയും പിന്നിൽ പ്രവർത്തിച്ചവരെയും ഗ്രാമപഞ്ചായത്ത് ആദരിക്കും. ചടങ്ങിൽ എസ്.എസ്.എൽ.സി, പ്ലസ് ടു ഉന്നത വിജയികളെയും എൽ.എസ്.എസ്, യു.എസ്.എസ് നേട്ടം കൈവരിച്ചവരെയും ആദരിക്കും. തൂണേരിയിൽ ഉദ്ഘാടന മാമാങ്കം, പ്രസിഡൻറ് ജൂലൈ ഒന്നിന് ഒഴിയും നാദാപുരം: തൂണേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പദവി വളപ്പിൽ കുഞ്ഞമ്മദ് ജൂലൈ ഒന്നിന് ഒഴിയും. പദവി ഒഴിയുന്നതിൻെറ മുന്നോടിയായി ഈ മാസം റോഡുകളുടെയും വിവിധ പദ്ധതികളുടെയുമായി ഇരുപതിലധികം ഉദ്ഘാടനം ഇതിനകം നടന്നു. യു.ഡി.എഫ് ഭരിക്കുന്ന ഗ്രാമപഞ്ചായത്തിൽ രണ്ടര വർഷം കോൺഗ്രസും ബാക്കി ലീഗിനുമായിരുന്നു പ്രസിഡൻറ് പദവി. ആദ്യ രണ്ടു വർഷം കോൺഗ്രസിലെ പി.പി. സുരേഷ് ബാബുവായിരുന്നു പ്രസിഡൻറ്. പിന്നീട് ലീഗിലെ വളപ്പിൽ കുഞ്ഞമ്മദ് പ്രസിഡൻറ് പദവിയിലെത്തുകയായിരുന്നു. പടലപ്പിണക്കത്തെ തുടർന്ന് ലീഗിൽ നേരേത്ത ഉണ്ടാക്കിയ ഒത്തുതീർപ്പ് വ്യവസ്ഥയുടെ ഭാഗമായാണ് നിലവിലെ പ്രസിഡൻറ് സ്ഥാനമൊഴിയുന്നത്. പുതിയ പ്രസിഡൻറായി കെ.പി.സി. തങ്ങൾ സ്ഥാനമേൽക്കും. ഐ.എസ്.ഒ പദവി ഉൾപ്പെടെയുള്ള നേട്ടം കൈവരിച്ച ചാരിതാർഥ്യത്തോടെയാണ് വളപ്പിൽ കുഞ്ഞമ്മദ് പ്രസിഡൻറ് പദവി ഒഴിയുന്നത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story