Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Jan 2019 11:33 PM GMT Updated On
date_range 5 Jan 2019 11:33 PM GMTഉദ്ഘാടനത്തിനൊരുങ്ങി ബാലുശ്ശേരി ഗവ. കോളജ് കെട്ടിടം
text_fieldsbookmark_border
ബാലുശ്ശേരി: ഒന്നാംഘട്ട കെട്ടിടം പണി പൂർത്തിയായി ബാലുശ്ശേരി ഗവ. കോളജ് ഉദ്ഘാടനത്തിനൊരുങ്ങുന്നു. കിനാലൂരിൽ വ്യവ സായ വകുപ്പ് നൽകിയ അഞ്ച് ഏക്കർ സ്ഥലത്താണ് കോളജ് കെട്ടിടം പണിയുന്നത്. പുരുഷൻ കടലുണ്ടി എം.എൽ.എ.യുടെ ആസ്തിവികസന ഫണ്ടിൽ നിന്നുള്ള അഞ്ചു കോടി ചെലവിട്ടാണ് കോളജിെൻറ ഒന്നാംഘട്ട കെട്ടിടം പണി പൂർത്തിയാക്കിയത്. രണ്ടാംഘട്ട അനുബന്ധ പ്രവർത്തനങ്ങൾക്കും തുടർനിർമാണ പ്രവൃത്തികൾക്കുമായി കിഫ്ബിയിൽനിന്ന് 10.53 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ഇതിെൻറ ടെൻഡർ നടപടി പൂർത്തിയായിട്ടില്ല. ഒന്നാം നിലയിൽ ക്ലാസ് മുറികളോടൊപ്പം ലാബ്, ലൈബ്രറി, സ്റ്റാഫ് റൂം, ഓഫിസ്, വിശ്രമമുറി, ടോയ്ലറ്റ് എന്നിവയുണ്ടാകും. അഞ്ചു വർഷമായി കിനാലൂർ വാളന്നൂരിലെ ഗവ. എൽ.പി സ്കൂളിനോടനുബന്ധിച്ച കെട്ടിടത്തിലാണ് കോളജ് പ്രവർത്തിക്കുന്നത്. 2016 ആഗസ്റ്റ് എട്ടിന് വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥാണ് പുതിയ കെട്ടിടത്തിെൻറ ശിലാസ്ഥാപനം നടത്തിയത്. ഫാൻ ലീഫ് ടൈപ് ബിൽഡിങ് നിർമാണം പൊതുമരാമത്ത് വകുപ്പാണ് ഏറ്റെടുത്തത്. കെട്ടിടസമുച്ചയം യാഥാർഥ്യമാകുന്നതോടെ ബിരുദാനന്തര ബിരുദ കോഴ്സുകളും പ്രഫഷനൽ കോഴ്സുകളും ആരംഭിക്കാനാകും. ഈ മാസം നടക്കുന്ന ഉദ്ഘാടന ചടങ്ങിെൻറ സ്വാഗതസംഘം രൂപവത്കരണ യോഗം 18ന് വൈകീട്ട് മൂന്നിന് കിനാലൂർ ഏഴുകണ്ടി അനുഗ്രഹ ഓഡിറ്റോറിയത്തിൽ നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story