Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Jan 2019 5:03 AM IST Updated On
date_range 6 Jan 2019 5:03 AM IST'ടി.കെ. ശ്രീധരൻ അഴിമതിയുടെ കറപുരളാത്ത രാഷ്ട്രീയക്കാരൻ'
text_fieldsbookmark_border
ബാലുശ്ശേരി: അഴിമതിയുടെ കറപുരളാത്ത രാഷ്ട്രീയക്കാരനും ബാലുശ്ശേരി, കോട്ടൂർ, മേഖലകളിൽ കമ്യൂണിസ്റ്റ് പ്രസ്ഥാനം ക െട്ടിപ്പടുത്ത നേതാവുമായിരുന്നു ടി.കെ. ശ്രീധരനെന്ന് എക്സൈസ് മന്ത്രി ടി.പി. രാമകൃഷ്ണൻ പറഞ്ഞു. കമ്യൂണിസ്റ്റ് നേതാവും ദീർഘകാലം കോട്ടൂർ പഞ്ചായത്ത് പ്രസിഡൻറുമായിരുന്ന ടി.കെ. ശ്രീധരൻ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പുരുഷൻ കടലുണ്ടി എം.എൽ.എ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് വി. പ്രതിഭ, വി.എം. കുട്ടികൃഷ്ണൻ, സി.കെ. ബാലകൃഷ്ണൻ, നാസർ എസ്റ്റേറ്റ് മുക്ക്, സി. രാജൻ, പി. സുധാകരൻ, എം. മെഹബൂബ്, പി.കെ. മുകുന്ദൻ, ഉണ്ണി മൊടക്കല്ലൂർ, എൻ. ശങ്കരൻ എന്നിവർ സംസാരിച്ചു. ഇസ്മാഇൗൽ കുറുമ്പൊയിൽ സ്വാഗതം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story