Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകിണറ്റില്‍ മണ്ണെണ്ണ...

കിണറ്റില്‍ മണ്ണെണ്ണ ഒഴിച്ച് മലിനമാക്കി

text_fields
bookmark_border
പേരാമ്പ്ര: നൊച്ചാട് രാമല്ലൂരിലെ കരുവാന്‍കണ്ടി കുമാര​െൻറ വീട്ടുകിണറ്റില്‍ മണ്ണെണ്ണ ഒഴിച്ച് കുടിവെള്ളം മലിനമ ാക്കിയ നിലയില്‍. തിങ്കളാഴ്ച രാവിലെ വെള്ളം കോരിയെടുത്തപ്പോഴാണ് മണ്ണെണ്ണ കലർന്നതായി കണ്ടെത്തിയത്. ഉടമയെ കൂടാതെ നാല് അയല്‍വാസികൾ കൂടി ഈ കിണറ്റിൽനിന്നാണ് വെള്ളമെടുക്കുന്നത്. പേരാമ്പ്ര പൊലീസ് എത്തി പരിശോധന നടത്തി. ഈ മേഖലയില്‍ സാമൂഹിക വിരുദ്ധ ശല്യം രൂക്ഷമാണ്. ഭക്തജന കുടുംബ സംഗമം പേരാമ്പ്ര: മരുതേരി ചെറുകാശി ശിവക്ഷേത്രത്തില്‍ ശിവരാത്രി മഹോത്സവത്തി​െൻറ മുന്നോടിയായി ഭക്തജന കുടുംബ സംഗമം നടത്തി. ഈ വര്‍ഷത്തെ ശിവരാത്രി മഹോത്സവം 2019 ഫെബ്രുവരി 27 മുതല്‍ മാര്‍ച്ച് ആറു വരെ നടത്തുന്നതിന് കുടുംബ സംഗമം വിപുലമായ ആഘോഷ കമ്മിറ്റിക്ക് രൂപം നല്‍കി. ശിവരാത്രി മഹോത്സവത്തിന് മുമ്പ് നടപ്പന്തലി​െൻറയും താൽക്കാലിക ഭക്ഷണശാലയുടെയും പണി പൂര്‍ത്തീകരിക്കുന്നതിന് 12 ലക്ഷം രൂപയുടെ ബജറ്റിന് യോഗം അംഗീകാരം നൽകി. രാജന്‍ മരുതേരി ചെയര്‍മാനും കെ. സജീഷ് ജനറല്‍ കണ്‍വീനും കെ.കെ. ഗംഗാധരന്‍ ട്രഷറുമായി സ്വാഗത സംഘം രൂപവത്കരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story