Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Dec 2018 5:02 AM IST Updated On
date_range 25 Dec 2018 5:02 AM ISTസർഗാലയ അന്താരാഷ്ട്ര കരകൗശലമേള
text_fieldsbookmark_border
നാലാം തവണയും മത്ലൂബ് എത്തി; വിസ്മയിപ്പിക്കുന്ന കരവിരുതുമായി പയ്യോളി: മനംകവരുന്ന കരവിരുതുമായി ഡൽഹിയിൽനിന്ന് നാലാംതവണയും മത്ലൂബ് എത്തി. മുഗൾ ആർട്ടിലെ തെൻറ കഴിവ് സന്ദർശകർക്കു മുന്നിൽ പ്രദർശിപ്പിക്കാൻ. ഇത്തവണത്തെ മത്ലൂബിെൻറ വരവിന് തിളക്കമേറെയാണ്. ഏറ്റവും പ്രശസ്തനായ കരകൗശല വിദഗ്ധന് ഇന്ത്യ ഗവൺമെൻറ് ഏർപ്പെടുത്തിയ 'ശിൽപ ഗുരു'പ്രഥമ അവാർഡ് ലഭിച്ചതിെൻറ ആഹ്ലാദത്തിലാണ് ഈ കലാകാരൻ. ചത്തിസ്ഗഢിൽനിന്ന് കഴിഞ്ഞ െസപ്റ്റംബറിലാണ് അവാർഡ് സ്വീകരിച്ചത്. രണ്ട് ലക്ഷം രൂപയും പ്രശസ്തിപത്രവും സ്വർണമെഡലുമാണ് അവാർഡ്. അഞ്ചുതവണ സംസ്ഥാന അവാർഡും 2005ൽ ദേശീയ അവാർഡും ഈ കലാകാരനെ തേടിയെത്തിയിട്ടുണ്ട്. മകനും മകളും ഭാര്യയും ഈ കലാകാരനൊപ്പം മുഗൾ കലാഭംഗി കൊത്തിയെടുക്കുന്നതിൽ വ്യാപൃതരാണ്. സർഗാലയയിലെ 34ാം നമ്പർ സ്റ്റാളിന് മുന്നിലെത്തുന്നവർക്ക് മത്ലൂബും കുടുംബവും കൊത്തിയെടുക്കുന്ന എണ്ണമറ്റ വസ്തുക്കൾ മുഗൾ കലാഭംഗിയുടെ നേർക്കാഴ്ചകളാണ്. നൂറ്റാണ്ടുകൾക്ക് മുമ്പ് ലോകത്തെ വിസ്മയിപ്പിച്ച മുഗൾ കലാസൗന്ദര്യം നേരിട്ടു കാണാൻ കഴിയാത്തവർ സർഗാലയയിലെത്തിയാൽ മതി. മത്ലൂബിെൻറ കരവിരുതിലൂടെ അത് പുനർജനിക്കുന്നത് നേരിൽ കാണാം. നമ്മുടെ കണ്ണുകൾക്ക് വിശ്വസിക്കാൻ കഴിയാത്ത മുഗൾ ആർട്ടിെൻറ അത്ഭുതലോകംതന്നെ ഈ കലാകാരൻ തീർക്കുന്നു. ആഭരണപ്പെട്ടി, കീ ചെയിൻ, ആഡംബര വിളക്ക്, ഒട്ടകത്തിെൻറ എല്ലിൽ കൊത്തിയെടുത്ത ശിൽപം, പാർട്ടീഷ്യൻ സ്ക്രീൻ, മരത്തിൽ കൊത്തിയെടുത്ത െമമേൻറാ തുടങ്ങി ഒട്ടേറെ വൈവിധ്യമാർന്ന കരവിരുത് ഈ ഡൽഹി സ്റ്റാളിലുണ്ട്. 30 രൂപ മുതൽ 25,000 രൂപ വിലവരുന്ന കരകൗശല ഉൽപന്നങ്ങൾ ഇവിടെയുണ്ട്. കരവിരുതിൽ മുഗൾ കല കൊത്തിയെടുക്കുന്ന ഈ കലാകാരന് സന്ദർശകരായെത്തുന്നവരുടെ ഒരു വലിയ സുഹൃദ്വലയം തന്നെയുണ്ട് സർഗാലയയിൽ. മലയാളം ശരിക്കും വഴങ്ങില്ലെങ്കിലും തെൻറ വശ്യമായ പെരുമാറ്റത്തിലൂടെ സർഗാലയയിലെത്തുന്ന സന്ദർശകരുടെ മനസ്സിൽ ഇടംനേടാൻ ഡൽഹിയിൽ നിന്നെത്തിയ ഈ കലാകാരന് കഴിയുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
