കോവിഡ്: ചികിത്സക്ക് ഒരുങ്ങി സ്വകാര്യ ആശുപത്രികളും
text_fieldsകോഴിക്കോട്: കോവിഡ് ചികിത്സാ സംവിധാനങ്ങൾ ഒരുക്കാൻ സ്വകാര്യ ആശുപത്രികളും ഒരുങ്ങുന്നു. സർക്കാർ തീരുമാനത്തിെൻറ ഭാഗമായാണ് നടപടി. 100 കിടക്കകളുള്ള ഫസ്റ്റ് ൈലൻ ട്രീറ്റ്മെൻറ് സെൻററുകൾ ഒരുക്കാനാണ് ജില്ലാ ഭരണകൂടം ആവശ്യപ്പെട്ടിട്ടുള്ളത്. ആദ്യഘട്ടത്തിൽ നഗരത്തിെൻറ നാലു പ്രധാന ആശുപത്രികളിൽ ഒരുക്കാമെന്നാണ് സർക്കാർ തീരുമാനം.
സ്റ്റാർ കെയർ, ഇഖ്റ, മൊടക്കല്ലൂർ എം.എം.സി, കെ.എം.സി.ടി ആശുപത്രികളാണ് സർക്കാർ തയാറാക്കിയ പട്ടികയിലുള്ളത്. ഇവിടെ വരുന്ന ഗുരുതരാവസ്ഥയിലല്ലാത്ത രോഗികളെ ഇവർക്ക് ചികിത്സിക്കാം. ചെലവ് രോഗികൾ വഹിക്കണം. മറ്റ് ആശുപത്രികളിൽ കോവിഡിതര രോഗികളെ ചികിത്സിക്കാനും സൗകര്യമുണ്ടാകും.
