Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Jun 2017 2:15 PM IST Updated On
date_range 7 Jun 2017 3:31 PM ISTപരത്തിക്കണ്ടി കുടിവെള്ളപദ്ധതി ഉദ്ഘാടനം
text_fieldsbookmark_border
നന്തിബസാർ: പുറക്കാട് പരത്തികണ്ടി കോളനിയിൽ 20 ലക്ഷത്തോളം രൂപ െചലവിൽ നിർമിച്ച കുടിവെള്ള പദ്ധതി മുല്ലപ്പള്ളി രാമചന്ദ്രൻ എം.പി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി. ഹനീഫ അധ്യക്ഷത വഹിച്ചു. പതിനായിരം ലിറ്റർ സംഭരണശേഷിയുള്ള പദ്ധതിയിൽ 41 കുടുംബങ്ങൾക്ക് ഗാർഹിക കണക്ഷൻ നൽകിയിട്ടുണ്ട്. ജില്ല പഞ്ചായത്ത് അംഗം എം.പി. അജിത, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് വിജില മഹേഷ്, ബ്ലോക്ക് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ പ്രേമബാലകൃഷ്ണൻ, അംഗം ബിന്ദു കണ്ടംകുനി, പ്രസീത ആളങ്ങാരി, എം.കെ. വഹീദ, ശിൽപ ബിനീഷ്, മുൻ പ്രസിഡൻറുമാരായ രമ ചെറുകുറ്റി, എം.കെ. പ്രേമൻ, ഇ. കുമാരൻ, കെ.വി. ദാമോദരൻ, ടി. ഖാലിദ്, പി. വിശ്വൻ, കണിയാരക്കൽ കുഞ്ഞിരാമൻ എന്നിവർ സംസാരിച്ചു. രാജീവൻ കൊടലൂർ സ്വാഗതവും രാമചന്ദ്രൻ കുയ്യാണ്ടി നന്ദിയും പറഞ്ഞു. പരിസ്ഥിതി ദിനാചരണം മേപ്പയൂർ: അരിക്കുളം പഞ്ചായത്തുതല പരിസ്ഥിതി ദിനാചരണം അരിക്കുളം യു.പി സ്കൂളിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി. രാധ വൃക്ഷത്തൈ നട്ട് ഉദ്ഘാടനം ചെയ്തു. എം.എം. സിജു അധ്യക്ഷത വഹിച്ചു. സി. രാഘവൻ മുഖ്യപ്രഭാഷണം നടത്തി. ഏഴാം ക്ലാസ് വിദ്യാർഥി ആരോമൽ പരിസ്ഥിതി സൗഹൃദ ഗാനം ആലപിച്ചു. പ്രധാനധ്യാപിക പി. ഗീത, ഗ്രാമപഞ്ചായത്തംഗങ്ങളായ കെ.എം. സുഹൈൽ, ലത പൊറ്റയിൽ, അസി. കൃഷിഓഫിസർ രജീഷ്, സി.ഡി.എസ് ചെയർപേഴ്സൻ രാധ, ബി.ആർ.സി ട്രെയിനർ എം. പ്രശാന്ത്, സ്റ്റാഫ് സെക്രട്ടറി ശ്രീജയ എന്നിവർ സംസാരിച്ചു. അവ നിജ, ദേവനന്ദ, സന്ധ്യ എന്നിവർ കവിതകൾ ആലപിച്ചു. അധ്യാപക ഒഴിവ് മേപ്പയൂർ: ജി.വി.എച്ച്.എസ്.എസിൽ ഹൈസ്കൂൾ വിഭാഗത്തിൽ മലയാളം, സംസ്കൃതം ഭാഷ അധ്യാപകരുടെ ഒഴിവുണ്ട്. വെള്ളിയാഴ്ച രാവിലെ 10ന് സ്കൂളിൽ കൂടിക്കാഴ്ച നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story