സമാന്തര ലോട്ടറി തട്ടിപ്പ്​ വർധിക്കുന്നു; രണ്ടര മാസത്തിനിടെ പിടിയിലായത്​ അഞ്ചുപേർ 

  • പിടിച്ചത്​ ആറര ലക്ഷം, തട്ടിപ്പിന്​ മൊബൈൽ ആപ്​ വരെ

12:03 PM
12/02/2020

കോ​ഴി​ക്കോ​ട്​: ഒാ​രോ ദി​വ​സ​വും ല​ക്ഷ​ങ്ങ​ൾ മ​റ​യു​ന്ന സ​മാ​ന്ത​ര ലോ​ട്ട​റി വി​ൽ​പ​ന​യും ത​ട്ടി​പ്പും ജി​ല്ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ത​കൃ​തി. ക​ല്ലാ​യി, കൊ​യി​ലാ​ണ്ടി, പ​റ​മ്പി​ൽ ബ​സാ​ർ, ഫ​റോ​ക്ക്, പൂ​ക്കാ​ട്, വെ​ങ്ങ​ളം, ക​ട്ടാ​ങ്ങ​ൽ, വ​ട​ക​ര തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ചാ​ണ്​ വി​ൽ​പ​ന സ​ജീ​വ​മാ​യ​ത്. ര​ണ്ട​ര മാ​സ​ത്തി​നി​ടെ സ​മാ​ന്ത​ര​ ലോ​ട്ട​റി ത​ട്ടി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ പ​ന്നി​യ​ങ്ക​ര, കു​ന്ദ​മം​ഗ​ലം, ചേ​വാ​യൂ​ർ പൊ​ലീ​സ്​ ക​ല്ലാ​യി സ്വ​ദേ​ശി മേ​ലാ​ങ്കി​പ​റ​മ്പി​ൽ​ പ്ര​കാ​ശ​ൻ, ക​ണ്ണാ​ടി​ക്ക​ൽ കൊ​ള​േ​ശ്ശ​രി പ്ര​ശോ​ഭ്, വാ​സു, രാ​ജീ​വ്, ചേ​നോ​ത്ത്​ സ​നീ​ഷ്​ എ​ന്നി​വ​രെ​യാ​ണ്​​ അ​റ​സ്​​റ്റ്​ ചെ​യ്​​ത​ത്. ഇ​വ​രി​ൽ​നി​ന്ന്​ ആ​റ​ര ല​ക്ഷ​ത്തോ​ളം രൂ​പ​ പി​ടി​ച്ചെ​ടു​ത്തി​രു​ന്നു. 

ജി​ല്ല കേ​ന്ദ്രീ​ക​രി​ച്ച്​ പ്ര​വ​ർ​ത്തി​ക്കു​ന്ന വ​ൻ റാ​ക്ക​റ്റി​ലെ ക​ണ്ണി​ക​ളാ​ണ്​ പി​ടി​യി​ലാ​യ​വ​ർ എ​ന്നാ​ണ്​ പൊ​ലീ​സ്​ പ​റ​യു​ന്ന​ത്. ചി​ല ലോ​ട്ട​റി വ്യാ​പാ​രി​ക​ളും​ ത​ട്ടി​പ്പു സം​ഘ​ങ്ങ​ൾ​ക്ക്​ കൂ​ട്ടു​നി​ൽ​ക്കു​ന്ന​താ​യി സൂ​ച​ന​യു​ണ്ട്. ഇ​തു​സം​ബ​ന്ധി​ച്ച അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണ്. ​ജി.​എ​സ്.​ടി വ​ന്ന​തി​നു പി​ന്നാ​ലെ​യാ​ണ്​ സ​മാ​ന്ത​ര ലോ​ട്ട​റി മു​മ്പി​ല്ലാ​ത്ത വി​ധം വ്യാ​പി​ച്ച​തെ​ന്നാ​ണ്​ ഇൗ ​രം​ഗ​ത്തു​ള്ള​വ​ർ പ​റ​യു​ന്ന​ത്. ചി​ല​ർ വാ​ട്​​സ്ആ​പ്​ ഗ്രൂ​പ്പു​ക​ള​ട​ക്കം രൂ​പ​വ​ത്​​ക​രി​ച്ചാ​ണ്​ സ്​​ഥി​ര​മാ​യി ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. സം​ഘ​ത്തി​ലെ ചി​ല​ർ ത​ട്ടി​പ്പി​നാ​യി മൊ​ബൈ​ൽ ആ​പ് പോ​ലും ഉ​ണ്ടാ​ക്കി​യ​താ​യും പ​രാ​തി​യു​ണ്ട്. സ്​​ഥി​ര​മാ​യി ലോ​ട്ട​റി എ​ടു​ക്കു​ന്ന പ​ല​രും സ​മാ​ന്ത​ര ലോ​ട്ട​റി​ക്കു പി​ന്നാ​ലെ പോ​കു​ന്ന​തോ​ടെ സ​ർ​ക്കാ​റി​ന്​ വ​ലി​യ നി​കു​തി വ​രു​മാ​ന​മാ​ണ്​ ന​ഷ്​​ട​മാ​കു​ന്ന​ത്. 

Loading...
COMMENTS