Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഇടിമിന്നലിൽ കനത്ത നാശം

ഇടിമിന്നലിൽ കനത്ത നാശം

text_fields
bookmark_border
ഇടിമിന്നലിൽ കനത്തനാശം വളയം: ഇടിമിന്നലിലും കാറ്റിലും മേഖലയിൽ കനത്ത നാശം. ചൊവ്വാഴ്ച വൈകീട്ട് നാലോടെയാണ് മഴയോടൊപ്പം ഇടിമിന്നലും കാറ്റുമുണ്ടായത്. രണ്ടു വീടുകൾക്ക് കേട് സംഭവിക്കുകയും നിരവധി കാർഷിക വിളകൾ നശിക്കുകയും ചെയ്തു. വളയം പൂവ്വംവയലിൽ കോരമ്പത്ത് ബാല​​െൻറ വീടിന് ഇടിമിന്നലിൽ കേട് സംഭവിച്ചു. വൈകീട്ട് അഞ്ചോടെയുണ്ടായ ശക്തമായ മിന്നലിൽ വീടി​​െൻറ മെയിൻസ്വിച്ച് ഉൾെപ്പടെയുള്ള വയറിങ് സാമഗ്രികൾ കത്തിനശിച്ചു. അടുക്കളയിലെ ജനാല തകർന്നു. വീട്ടുകാർ പരിക്കേൽക്കാതെ രക്ഷപ്പെടുകയായിരുന്നു. കല്ലുനിരയ്ക്കടുത്ത് പയ്യേരിക്കാവിൽ കടോന്തണ്ണിക്കൽ നെല്ലിയുള്ള പറമ്പത്ത് കണാര​​െൻറ വീടി​​െൻറ ഭിത്തി ഇടിമിന്നലിൽ തകർന്നു. മെയിൻ സ്വിച്ചും വയറിങ്ങും കത്തിനശിച്ചു. വൈകീട്ട് അഞ്ചരയോടെയാണ് സംഭവം. ആർക്കും പരിക്കില്ല. മേഖലയിലെ തെങ്ങുകൾക്കും ഇടവിളകൃഷികൾക്കും നാശമുണ്ടായി. photo Sali 2 ഇടിമിന്നലിൽ വളയം പൂവ്വം വയലിലെ കോരമ്പത്ത് ബാല​​െൻറ മെയിൻ സ്വിച്ച് തകർന്നനിലയിൽ Saji 3 കല്ലുനിര പയ്യേരിക്കാവിൽ കടോന്തണ്ണിക്കൽ നെല്ലിയുള്ള പറമ്പത്ത് കണാര​​െൻറ വീടി​​െൻറ ഭിത്തി ഇടിമിന്നലിൽ തകർന്നനിലയിൽ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
News Summary - lightning
Next Story