കെ. ബാബുരാജ് വിരമിച്ചു
text_fieldsകോഴിക്കോട്: മാധ്യമം െഡപ്യൂട്ടി എഡിറ്റർ കെ. ബാബുരാജ് വിരമിച്ചു. മാധ്യമം ആരംഭിച് ച 1987ൽതന്നെ പത്രാധിപ സമിതിയിലെത്തിയ ബാബുരാജ് 32 വർഷത്തെ സേവനത്തിനു ശേഷമാണ് വിരമി ച്ചത്. 1983ൽ കാലിക്കറ്റ് ടൈംസ് സായാഹ്ന പത്രത്തിൽ സബ് എഡിറ്ററായാണ് തുടക്കം. മാധ്യമം കോഴിക്കോട്, കൊച്ചി, മലപ്പുറം, തിരുവനന്തപുരം ന്യൂസ് ബ്യൂറോ മേധാവിയായും കോഴിക്കോട്, തിരുവനന്തപുരം എന്നിവിടങ്ങളിൽ ന്യൂസ് എഡിറ്ററായും പ്രവർത്തിച്ചിട്ടുണ്ട്.
മുത്തങ്ങ വെടിവെപ്പ്, ശിവഗിരി പൊലീസ് നടപടി, നാദാപുരം കലാപം തുടങ്ങിയവ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. നിരവധി ശ്രദ്ധേയ രാഷ്ട്രീയ റിപ്പോർട്ടുകളും ഫീച്ചറുകളും പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. 2012 മുതൽ ഡെപ്യൂട്ടി എഡിറ്ററാണ്. 1991 മുതൽ 94 വരെ കോഴിക്കോട് പ്രസ് ക്ലബ് സെക്രട്ടറി ആയിരുന്നു. ഭാര്യ ഒ. ശ്രീജ. മക്കൾ: ആതിര രാജ്, ചിത്തിര രാജ് (ഇരുവരും ഇൻഫോസിസ്). മരുമകൻ: വിനോദ് ആർ. മേനോൻ (എൻജിനീയർ, ബോഷ്) .
