Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightKoolimaduchevron_rightകൂളിമാട് കടവ്...

കൂളിമാട് കടവ് പാലം: ചതുർദിന പ്രതിഷേധ ധർണ തുടങ്ങി

text_fields
bookmark_border
കൂളിമാട് കടവ് പാലം: ചതുർദിന പ്രതിഷേധ ധർണ തുടങ്ങി
cancel
camera_alt???????? ???? ???? ??????? ??????????????????? ????????????? ????? ???????? ???????? ??? ??????? ??.?. ???? ???????? ??????????

കൂ​ളി​മാ​ട്: നി​ർ​മാ​ണം സ്തം​ഭി​ച്ച കൂ​ളി​മാ​ട് ക​ട​വ് പാ​ലം പ്ര​വൃ​ത്തി പു​ന​രാ​രം​ഭി​ക്കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് ജ​ന​കീ​യ സ​മ​ര​സ​മി​തി​യു​ടെ ച​തു​ർ​ദി​ന പ്ര​തി​ഷേ​ധ ധ​ർ​ണ തു​ട​ങ്ങി. കൂ​ളി​മാ​ട് അ​ങ്ങാ​ടി​യി​ൽ ന​ട​ക്കു​ന്ന സ​മ​രം ശ​നി​യാ​ഴ്ച അ​വ​സാ​നി​ക്കും. 

ക​ഴി​ഞ്ഞ പ്ര​ള​യ​ത്തെ തു​ട​ർ​ന്ന് വി​ദ​ഗ്ധ​സ​മി​തി​യു​ടെ നി​ർ​ദേ​ശ​മ​നു​സ​രി​ച്ച് പാ​ല​ത്തി​ന് പു​തു​ക്കി​യ രൂ​പ​രേ​ഖ​യും എ​സ്​​റ്റി​മേ​റ്റും ത​യാ​റാ​ക്കി​യി​രു​ന്നു. ഇ​തി​ന്​ കെ.​ആ​ർ.​എ​ഫ്.​ബി അം​ഗീ​കാ​ര​വും ന​ൽ​കി. എ​ന്നി​ട്ടും മേ​ല​ധി​കാ​രി​ക​ൾ നി​ർ​മാ​ണാ​നു​മ​തി ന​ൽ​കു​ന്നി​ല്ല. ഇ​താ​ണ് പ്ര​തി​ഷേ​ധ ധ​ർ​ണ ന​ട​ത്താ​ൻ പ്രേ​രി​പ്പി​ച്ച​ത്. 

എ​ല്ലാ സാ​ഹ​ച​ര്യ​ങ്ങ​ളു​മൊ​രു​ങ്ങി​യി​ട്ടും പാ​ല​ത്തി​​െൻറ പു​ന​ർ​നി​ർ​മാ​ണ പ്ര​വൃ​ത്തി തു​ട​ങ്ങാ​ൻ അ​ധി​കൃ​ത​ർ അ​ലം​ഭാ​വം കാ​ണി​ക്കു​ന്നെ​ന്നാ​ണ് സ​മ​ര​ക്കാ​രു​ടെ ആ​ക്ഷേ​പം. ജ​ന​കീ​യ സ​മ​ര​സ​മി​തി ചെ​യ​ർ​മാ​ൻ കെ.​എ. ഖാ​ദ​ർ ധ​ർ​ണ ഉ​ദ്ഘാ​ട​നം ചെ​യ്തു. ക​ൺ​വീ​ന​ർ ടി.​വി. ഷാ​ഫി അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ജി​യാ​ദ് കൂ​ളി​മാ​ട്, ഫ​ഹ​ദ് കൂ​ളി​മാ​ട്, അ​ഷീം, ഗ​ഫൂ​ർ, ജ​ദീ​ർ, റ​ഫീ​ഖ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newskozhikodkoolimad
News Summary - koolimadu bridge local news
Next Story