ഇഖ്റാ  ആശുപത്രിക്ക്  ലക്ഷദ്വീപില്‍  തുടരാനനുമതി

13:25 PM
10/01/2017

കോഴിക്കോട്: ഇഖ്റാ ഇന്‍റര്‍നാഷനല്‍ ആശുപത്രിക്ക് ലക്ഷദ്വീപില്‍ പ്രവര്‍ത്തിക്കാനുള്ള ഒൗദ്യോഗികാനുമതി മൂന്നു വര്‍ഷത്തേക്കുകൂടി നീട്ടി. കേന്ദ്ര സര്‍ക്കാറിന്‍െറ അംഗീകാരത്തോടെ ലക്ഷദ്വീപ് ആരോഗ്യ ഡയറക്ടര്‍ ഡോ. കെ. ശംസുദ്ദീനാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്. 2019 ഡിസംബര്‍ വരെയാണ് പുതിയ ഉത്തരവനുസരിച്ച് പ്രവര്‍ത്തനാനുമതി നീട്ടിയത്. 

2015ല്‍ രണ്ടു വര്‍ഷത്തേക്കാണ് പൊതു-സ്വകാര്യ പങ്കാളിത്തത്തില്‍ അഗത്തിയിലെ രാജീവ് ഗാന്ധി സ്പെഷാലിറ്റി ആശുപത്രിയുടെ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കാന്‍ നേരത്തേ ഇഖ്റാക്ക് അനുമതി കിട്ടിയത്. രണ്ടു വര്‍ഷത്തെ ദ്വീപിലെ സേവനത്തില്‍ ജനങ്ങളുടെ വിശ്വാസം ആര്‍ജിക്കാനായതുകൊണ്ടാണ് ദ്വീപ് ഭരണകൂടത്തിന്‍െറ ഈ നടപടി.  ദ്വീപില്‍ ഇഖ്റാ എത്തിയതിനുശേഷം ചികിത്സക്കായി കേരളത്തിലേക്ക് മാറ്റുന്ന രോഗികളുടെ എണ്ണം ഗണ്യമായി കുറഞ്ഞു. 

സാമൂഹികമായി പിന്നാക്കം നില്‍ക്കുന്ന ജനവിഭാഗത്തിന് മികച്ച ആരോഗ്യസേവനം നല്‍കുകയെന്ന ഇഖ്റായുടെ പ്രഖ്യാപിതലക്ഷ്യം ലക്ഷദ്വീപ് ജനതക്കും പ്രയോജനപ്പെടുത്താനായതില്‍ സന്തോഷമുണ്ടെന്ന് ഇഖ്റാ എക്സിക്യൂട്ടിവ് ഡയറക്ടര്‍ ഡോ. പി.സി. അന്‍വര്‍ പറഞ്ഞു.

COMMENTS