കൊടുവള്ളി: കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ മഴയിലും കാറ്റിലും വീട് പൂർണമായും തകർന്നു. നഗരസഭയിൽ ആനപ്പാറ 32ാം ഡിവിഷനിലെ നെല്ലാങ്കണ്ടി കണ്ടാലമ്മൽ കുഞ്ഞിപ്പാത്തുമ്മയുടെ ഓടിട്ട വീടാണ് തകർന്ന് വീണത്.
സംഭവം നടക്കുമ്പോൾ വീട്ടിലാരും ഉണ്ടായിരുന്നില്ല. മൂന്നു ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചിട്ടുണ്ട്. വാവാട് വില്ലേജ് ഓഫിസിൽ പരാതി നൽകി.