എന്‍റെ ബുക്കിന്' ഇനി പുതിയ മേൽവിലാസം
text_fieldsകോഴിക്കോട് : ഉപയോഗിച്ച പുസ്തകങ്ങളും പുതിയ പതിപ്പുകളും വലിയ വിലക്കുറവില്‍ ഓണ്‍ലൈനായി നൽകുന്ന 'എന്‍റെ ബുക്ക്.കോം' ഓഫീസ് കോഴിക്കോട് പുതിയ പാലത്ത് ആരംഭിച്ചു.
ഉപയോഗിച്ച ബുക്കുകളുടെ വിപുലമായ ശേഖരവുമായി കഴിഞ്ഞ വർഷം ആരംഭിച്ച സംരംഭത്തിന്‍റെ പുതിയ ഓഫീസ് ഉദ്ഘാടനം തിരക്കഥാകൃത്തും സംവിധായകനുമായ മുഹ്‌സിൻ പരാരിയുടെ സാന്നിധ്യത്തിൽ ‘സുഡാനി ഫ്രം നൈജീരിയ’ സംവിധായകൻ കെ. സകരിയ നിർവഹിച്ചു.
വലിയ വിലയുള്ള പുസ്തകങ്ങള്‍ വാങ്ങാന്‍ കഴിയാത്തവര്‍ക്ക് ഉപയോഗിച്ച പുസ്തകങ്ങള്‍ കുറഞ്ഞ വിലക്ക് വാങ്ങാന്‍ ഇത് അവസരമൊരുക്കുന്നു. സാഹിത്യം, പ്രണയം, ബയോഗ്രഫി, എഞ്ചിനിയറിങ് -മെഡിക്കല്‍ ടെക്സ്റ്റ്ബുക്ക് എന്നിങ്ങനെ മലയാളത്തിലും ഇംഗ്ലീഷിലുമായി വിവിധ ശ്രേണികളിലുള്ള ആയിരകണക്കിനു പുസ്തകങ്ങളാണു ആപ്പിലും വെബ്സൈറ്റിലുമായി ലഭ്യമാക്കുന്നത്.
വായനക്കാർക്കും വിദ്യാര്‍ത്ഥികള്‍ക്കും ഒരുപോലെ ഉപയോഗപ്പെടുന്ന ആപ്പില്‍ 85% ശതമാനം വരെ ഡിസ്കൗണ്ടില്‍ പുസ്തകങ്ങള്‍ ലഭിക്കും. 299 രൂപയിലധികം രൂപക്ക് ഉപയോഗിച്ച പുസ്തകങ്ങള്‍ വാങ്ങിക്കുന്നവര്‍ക്ക് ഫ്രീയായി ഷിപ്പ്മെന്‍റും ‘എന്റെ ബുക്ക്’ നല്‍കുന്നുണ്ട്. സ്റ്റോറില്‍ ലഭ്യമല്ലാത്ത പുസ്തകങ്ങള്‍ റിക്വസ്റ്റ് ചെയ്യാനും സംവിധാനം ഒരുക്കിയിട്ടുണ്ട്.