Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഒന്നരമാസം കുടിവെള്ളം...

ഒന്നരമാസം കുടിവെള്ളം ലഭിച്ചില്ല; സി.പി.എം പ്രവര്‍ത്തകര്‍ ജല അതോറിറ്റി അസിസ്​റ്റൻറ്​ എന്‍ജിനീയറെ ഉപരോധിച്ചു

text_fields
bookmark_border
ഒന്നരമാസം കുടിവെള്ളം ലഭിച്ചില്ല; സി.പി.എം പ്രവര്‍ത്തകര്‍ ജല അതോറിറ്റി അസിസ്​റ്റൻറ്​ എന്‍ജിനീയറെ ഉപരോധിച്ചു
cancel
വടകര: നഗരപരിധിയിലെ കരിമ്പനപ്പാലത്ത് കഴിഞ്ഞ ഒന്നര മാസമായി ശുദ്ധജല വിതരണം മുടങ്ങിയതില്‍ പ്രതിഷേധിച്ച് സി.പി.എം കരിമ്പനപ്പാലം ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തില്‍ വടകര ജല അതോറിറ്റി അസിസ്റ്റൻറ് എന്‍ജിനീയറെ ഉപരോധിച്ചു. പൈപ്പുകള്‍ പൊട്ടിയതിലാണ് ഈ ഭാഗങ്ങളിലേക്കുള്ള ജലവിതരണം മുടങ്ങിയത്. എന്നാൽ, നിരവധി തവണ വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍ പെടുത്തിയിട്ടും പൊട്ടിയ പൈപ്പുകള്‍ മാറ്റി പുതിയവ സ്ഥാപിച്ച് ജലവിതരണം പുനഃസ്ഥാപിക്കാന്‍ വേണ്ട നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ചായിരുന്നു ഉപരോധം. പിന്നീട് നഗരസഭ ചെയര്‍മാന്‍ കെ. ശ്രീധരന്‍ ഉദ്യോഗസ്ഥരുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് രണ്ടു ദിവസത്തിനകം നടപടി സ്വീകരിക്കാമെന്ന ഉറപ്പിനെ തുടര്‍ന്ന് ഒരു മണിക്കൂറിലേറെ നീണ്ട ഉപരോധ സമരം അവസാനിച്ചത്. യുദ്ധ കാലാടിസ്ഥാനത്തില്‍ പ്രവൃത്തി ആരംഭിച്ചതായും വെള്ളിയാഴ്ച വൈകീട്ടോടെ ഭാഗികമായി ജലവിതരണം ആരംഭിച്ചതായും മഴക്കാലമായതിനാല്‍ പൈപ്പുകള്‍ പൊട്ടിയ സ്ഥലങ്ങള്‍ മനസ്സിലാകാത്തതാണ് പ്രവൃത്തി വൈകാൻ കാരണമെന്നും അസിസ്റ്റൻറ് എന്‍ജിനീയര്‍ ദിപിന്‍ പറഞ്ഞു. സമരത്തിന് വി.കെ. വിനു, എ.പി. മോഹനന്‍ എന്നിവര്‍ അഭിവാദ്യം ചെയ്തു. കെ.കെ. ബൈജു, സി.കെ. പ്രസാദ്, കെ.കെ. ഷാജി, കെ. മനോജന്‍, കെ.പി. രതീഷ്, അമൃത്കൃഷ്ണ, കെ.കെ. ലക്ഷ്മണന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
News Summary - drinking water crisis
Next Story