ആളനക്കമില്ലാതെ ഹാളുകൾ; പുതിയ നിക്ഷേപകർ നിരാശയിൽ
text_fieldsകോഴിക്കോട്: കോവിഡ്കാല പ്രതിസന്ധിയിൽ വഴിമുട്ടി ജില്ലയിലെ കല്യാണമണ്ഡപങ്ങളും ഒാഡിറ്റോറിയങ്ങളും. വർഷത്തിലെ പ്രധാന സീസൺ നഷ്ടപ്പെട്ടതിനു പുറമെ വർഷാവസാനത്തേക്കുള്ള ബുക്കിങ്ങുകൾപോലും റദ്ദാവുന്നതിെൻറ നഷ്ടം വെല്ലുവിളിയായിരിക്കുകയാണ്.
ലോക്ഡൗൺ ഇളവുകൾ പ്രാബല്യത്തിലായി ജനജീവിതം ഏതാണ്ട് സാധാരണ നിലയിലേക്കു വന്നുവെങ്കിലും മേഖലക്ക് അടുത്തൊന്നും തിരിച്ചുവരാനാവില്ലെന്ന സൂചനയാണ് നിക്ഷേപകരെ നിരാശരാക്കുന്നത്. നഗരത്തിൽ ചില ഒാഡിറ്റോറിയങ്ങൾ ഗോഡൗണാക്കി മാറ്റേണ്ട സാഹചര്യമുണ്ടായി. പലരും ഹാളുകൾ എങ്ങനെ കൈയൊഴിയാമെന്ന ചർച്ചയിലാണ്. മാർച്ച് 18നാണ് കോവിഡിെൻറ പേരിൽ ഒാഡിറ്റോറിയങ്ങൾ അടച്ചത്. നാലു മാസം പിന്നിടുേമ്പാഴേക്കുമുണ്ടായ നഷ്ടം ഭീമമാണ്.ജില്ലയിൽ 75ഒാളം ഹാളുകളാണ് ഇൗ വിഭാഗത്തിൽ ഉള്ളതെന്ന് ഒാഡിറ്റോറിയം ഒാേണഴ്സ് അസോസിയേഷൻ ജില്ല സെക്രട്ടറി രാജഗോപാൽ ‘മാധ്യമ’ത്തോടു പറഞ്ഞു. പകുതിയോളം പുതുതായി നിർമിച്ചതാണ്. വലിയ നിക്ഷേപം ആവശ്യമുള്ള പദ്ധതി ഗ്രാമങ്ങളിലേക്കുകൂടി വ്യാപിച്ചുവരുകയാണ്. അതിനിടയിലാണ് അപ്രതീക്ഷിത പ്രതിസന്ധി.
വലിയ ഹോട്ടലുകളോടനുബന്ധിച്ചുള്ള ഹാളുകൾ ഇതിനു പുറമെയാണ്. നിക്ഷേപകരുടെ കൂട്ടായ്മയാണ് ഇത്തരം പദ്ധതികൾ നടപ്പാക്കുന്നത്. ഭാവിയുള്ള പദ്ധതി എന്ന നിലയിലാണ് സംരംഭകർ കടന്നുവന്നിരുന്നത്. പല പദ്ധതികളും വലിയ ബാങ്ക്ലോണുള്ളതാണ്. മുപ്പതിലധികം വൻകിട ഹാളുകളുടെ നിർമാണം ജില്ലയിൽ നടന്നുവരുകയാണ്. ഇൗ നിക്ഷേപകർ വലിയ ആശങ്കയിലാണ്. കോർപറേറ്റ് കമ്പനികളുടെ കൺവെൻഷൻ സെൻററുകളും അടുത്ത കാലത്താണ് നഗരത്തിൽ പ്രവർത്തനം തുടങ്ങിയത്.
അനുബന്ധമായി ഒരുപാട് തൊഴിൽ മേഖലകൾകൂടി ബന്ധപ്പെട്ടുകിടക്കുന്നതാണ് ഒാഡിറ്റോറിയം വ്യവസായം. കേറ്ററിങ്, ഡക്കറേഷൻ, ഇൗവൻറ് മാനേജ്മെൻറ്, ഫോേട്ടാ, വിഡിയോഗ്രഫി തുടങ്ങി അനുബന്ധമായി ആയിരക്കണക്കിന് പേർക്ക് തൊഴിൽ ഉറപ്പുവരുത്തുന്നു.
ഏപ്രിൽ, മേയ്, ജൂൺ മാസങ്ങളിലാണ് ഏറ്റവും കൂടുതൽ വിവാഹങ്ങൾക്കായി ബുക്കിങ്ങുണ്ടായിരുന്നത്. വർഷത്തിലെ സീസൺ കാലമാണിത്. പ്രതിവർഷം ഒരു ഹാളിന് ശരാശരി 60, 65 പരിപാടികളാണ് ലഭിക്കുക. ചില ഹാളുകൾക്ക് അത് 100 വരെയുണ്ടാവും. അതിെൻറ 50 ശതമാനത്തിലേറെ നടക്കുന്ന സീസണാണ് നഷ്ടമായത്.
വലിയ നിക്ഷേപമാണ് ഒാഡിറ്റോറിയം വ്യവസായത്തിന് വേണ്ടത്. മിനിമം രണ്ടര ഏക്കർ ഭൂമി വേണം. പാർക്കിങ് ഉൾപ്പെടെ സൗകര്യങ്ങൾ, ട്രീറ്റ്മെൻറ് പ്ലാൻറുകൾ, വിവിധ വകുപ്പുകളുടെ സുരക്ഷാ സർട്ടിഫിക്കറ്റുകൾ തുടങ്ങിയ വലിയ കടമ്പകൾ കഴിയണമെന്ന് ഇൗ മേഖലയിലുള്ളവർ പറയുന്നു.
പ്രതിസന്ധികാലത്തും സ്ഥിരം തൊഴിലാളികൾക്ക് ശമ്പളം നൽകാൻ നിർബന്ധിതരാണ് ഉടമകൾ. സർക്കാറിന് നികുതിയിനത്തിലും വലിയ വിഹിതമാണ് മുടങ്ങിയിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
