മേപ്പയൂരിൽ സാമൂഹിക വ്യാപനമെന്ന് സംശയം; ജനം ഭീതിയിൽ

  • കോവിഡ് സ്ഥിരീകരിച്ച രണ്ടുപേർ ആർ.ആർ.ടി വളൻറിയർമാർ

11:38 AM
28/07/2020
covid-19

മേ​പ്പ​യൂ​ർ: കോ​വി​ഡ് -19 സാ​മൂ​ഹി​ക വ്യാ​പ​ന​മു​ണ്ടോ എ​ന്ന​ത് അ​റി​യു​ന്ന​തി​നാ​യി മേ​പ്പ​യൂ​രി​ൽ ന​ട​ത്തി​യ ആ​ർ.​പി.​ടി.​സി പ​രി​ശോ​ധ​യി​ൽ ര​ണ്ടു​പേ​ർ പോ​സി​റ്റി​വാ​യ​ത് ജ​ന​ങ്ങ​ളി​ൽ ഭീ​തി​പ​ട​ർ​ത്തി. പൊ​തു​ജ​ന​ങ്ങ​ളു​മാ​യി കൂ​ടു​ത​ൽ ഇ​ട​പ​ഴ​കി​യ ഹൈ​റി​സ്ക് വി​ഭാ​ഗ​ത്തി​ൽ​പെ​ട്ട​വ​രി​ൽ​നി​ന്ന് തി​ര​ഞ്ഞെ​ടു​ത്ത 43 പേ​ർ​ക്ക് ന​ട​ത്തി​യ സ്ര​വ​പ​രി​ശോ​ധ​ന​യി​ൽ ര​ണ്ടു പേ​രെ​യാ​ണ് ഔ​ദ്യോ​ഗി​ക​മാ​യി പോ​സി​റ്റി​വാ​യ​താ​യി സ്ഥി​രീ​ക​രി​ച്ച​തെ​ങ്കി​ലും മേ​പ്പ​യൂ​ർ പ​ഞ്ചാ​യ​ത്തി​ലെ ര​ണ്ട് റേ​ഷ​ൻ​ക​ട​ക​ളി​ലെ ജീ​വ​ന​ക്കാ​രാ​യ ര​ണ്ടു പേ​ർ​ക്കു​കൂ​ടി രോ​ഗം ബാ​ധി​ച്ച​താ​യാ​ണ് വി​വ​രം.

രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രെ​ല്ലാം പൊ​തു​ജ​ന​ങ്ങ​ളു​മാ​യി നി​ര​ന്ത​രം ബ​ന്ധ​പ്പെ​ടു​ന്ന​വ​രാ​ണ്. ഓ​ട്ടോ​റി​ക്ഷ തൊ​ഴി​ലാ​ളി​യാ​യ യു​വാ​വും മൊ​ബൈ​ൽ ക​ട തൊ​ഴി​ലാ​ളി​യും ആ​ർ.​ആ​ർ.​ടി വ​ള​ൻ​റി​യ​ർ​മാ​ർ കൂ​ടി​യാ​ണ് എ​ന്ന​ത് നാ​ട്ടു​കാ​രെ ആ​ശ​ങ്ക​യി​ലാ​ഴ്ത്തു​ന്നു​ണ്ട്. ഇ​വ​ർ​ക്കാ​ർ​ക്കും പ്ര​ക​ട​മാ​യ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളു​ണ്ടാ​യി​രു​ന്നി​ല്ല എ​ന്ന​തും സ​മ്പ​ർ​ക്ക സാ​ധ്യ​ത​യി​ല്ലെ​ന്ന​തും സാ​മൂ​ഹി​ക വ്യാ​പ​ന സാ​ധ്യ​ത​യു​ണ്ടെ​ന്ന അ​പ​ക​ട​ത്തെ വെ​ളി​വാ​ക്കു​ന്നു​ണ്ട്‌. 

ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ മു​ഴു​വ​ൻ വാ​ർ​ഡു​ക​ളും നി​ല​വി​ൽ ക​െ​ണ്ട​യ്​​ൻ​മെ​​ൻ​റ് സോ​ണാ​ണ്. പു​റ​ത്തേ​ക്കു​ള്ള റോ​ഡു​ക​ൾ അ​ട​ച്ചി​ട്ടി​രി​ക്ക​യാ​ണ്. ടൗ​ണി​ലെ ക​ള്ളു​ഷാ​പ്പ് ന​ട​ത്തി​പ്പു​കാ​ര​ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തി​നെ തു​ട​ർ​ന്ന് ചെ​ത്തു​കാ​രും ജീ​വ​ന​ക്കാ​രും ഷാ​പ്പി​ലെ​ത്തി​യ​വ​രും ഇ​പ്പോ​ൾ ക്വാ​റ​ൻ​റീ​നി​ലാ​ണ്. ഇ​തി​ൽ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ പ​ട്ടി​ക​യി​ൽ​പെ​ടു​ത്തി​യ 17 പേ​രെ പേ​രാ​മ്പ്ര​യി​ലെ​ത്തി​ച്ച് സ്ര​വ​പ​രി​ശോ​ധ​ന ന​ട​ത്താ​ൻ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു​വ​രു​ന്ന​താ​യി അ​റി​യു​ന്നു.

നി​ല​വി​ൽ രോ​ഗം പ​ട​രു​ന്ന​തി​​െൻറ തീ​വ്ര​ത മ​ന​സ്സി​ലാ​ക്കാ​ൻ കൂ​ടു​ത​ൽ പേ​രെ പ​രി​ശോ​ധ​ന​ക്ക് വി​ധേ​യ​മാ​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ്​ പി.​കെ. റീ​ന​യും ജ​ന​പ്ര​തി​നി​ധി​ക​ളും പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​യു​ൾ​െ​പ്പ​ടെ​യു​ള്ള ജീ​വ​ന​ക്കാ​രും വീ​ടു​ക​ളി​ൽ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. 
 

Loading...
COMMENTS