Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഎ.ബി.സി സെൻററിൽ...

എ.ബി.സി സെൻററിൽ നിന്ന്​ കരിമ്പുക; ശ്വാസം മുട്ടി നാട്ടുകാർ 

text_fields
bookmark_border
എ.ബി.സി സെൻററിൽ നിന്ന്​ കരിമ്പുക; ശ്വാസം മുട്ടി നാട്ടുകാർ 
cancel
camera_alt??????????? �????? ??????? ????????? (?.??.??) ??????????? �?????? ??? ???????? ??????????

കോഴിക്കോട്​: നഗരസഭയുടെ കീഴിലുള്ള പൂളക്കടവിലെ​ ആനിമൽ ബർത്ത്​ ക​ൺട്രോൾ (എ.ബി.സി) ആശുപത്രിയിൽ  നിന്ന് ദുർഗന്ധത്തോട്​ കൂടിയ ​ കരിമ്പുക ഉയർന്നതിനെ തുടർന്ന്​​ നാട്ടുകാർക്ക്​ ശ്വാസതടസ്സവും അസ്വസ്​ഥതയും അനുഭവപ്പെട്ടു. തിങ്കളാഴ്​ച രാവിലെ ഒമ്പതരയോടെയാണ്​ സംഭവം. ശക്​തമായ പുക പരിസരങ്ങളിലാകെ പടർന്നതോടെ പ്രദേശവാസികൾക്ക്​ ശ്വാസതടസ്സം അനുഭവപ്പെട്ടു. കുട്ടികളും പ്രായമായവരുമാണ്​ ഏറെ പ്രയാസപ്പെട്ടത്​.

ഒാൺലൈൻ ക്ലാസ്​ നടക്കുന്ന സമയമായതിനാൽ കുട്ടികളുടെ പഠനം തടസ്സപ്പെട്ടതായി അയൽവാസി സബിത പയിങ്ങാളിൽ പറഞ്ഞു. ഒരു മണിക്കൂറിലേറെ പുക അന്തരീക്ഷത്തിൽ തങ്ങി നിന്നു. പരിസരവാസികൾ ചേവായൂർ പോലിസിൽ വിവരമറിയിച്ചു. ഇൻസിനറേറ്ററി​​െൻറ തകരാറ്​ മൂലമാണ്​ ഇങ്ങനെ സംഭവിച്ചതെന്നാണ്​ അധികൃതരുടെ വിശദീകരണം.

അതേസമയം, ഇവിടെ നിന്നുള്ള പുക അസ്വസ്​ഥതയ​ുണ്ടാക്കാറുണ്ടെന്ന്​ നാട്ടുകാർ പറഞ്ഞു. സംഭവത്തെ കുറിച്ച്​ അന്വേഷിക്കണമെന്നും പരിസ്​ഥിതി മലിനീകരണം സംബന്ധിച്ച്​ പൊലൂഷൻ ക​ൺട്രോൾ ബോർഡിനെ കൊണ്ട്​ പരിശോധിപ്പിക്കണമെന്നും കടവ്​ റസിഡൻസ്​ അസോസിയേഷൻ സെക്രട്ടറി എൻ.കെ. ഇസ്​മായിൽ ആവശ്യപ്പെട്ടു. 
ആശുപത്രിയിലെ ജൈവമാലിന്യങ്ങളാണ്​ ഇവിടെ സംസ്​കരിക്കുന്നത്​. സാധാരണ ആശുപത്രികളിൽ ചെയ്യുന്നത്​ പോലെ  ഇത്തരം മാലിന്യം സംസ്​കരിക്കാൻ പുറത്തെ ഏജൻസിക്ക്​  കൈമാറണമെന്ന്​ അദ്ദേഹം പറഞ്ഞു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:calicutabcmalayalam news
News Summary - calicut news
Next Story