Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightവില്യാപ്പള്ളി...

വില്യാപ്പള്ളി മത്സ്യമാര്‍ക്കറ്റ് കെട്ടിടം അപകടാവസ്ഥയില്‍

text_fields
bookmark_border
മേല്‍ക്കൂരയിലെ കോണ്‍ക്രീറ്റ് പാളികള്‍ വീണ് രണ്ടുപേര്‍ക്ക് പരിക്ക് വടകര: നാലുപതിറ്റാണ്ട് പഴക്കമുള്ള വില്യാപ്പള്ളി ടൗണ്‍ മത്സ്യമാര്‍ക്കറ്റ് കെട്ടിടം അപകടാവസ്ഥയില്‍. കോണ്‍ക്രീറ്റ് പാളികള്‍ അടര്‍ന്നുവീണ് രണ്ടുപേര്‍ക്ക് പരിക്കേറ്റു. ചൊവ്വാഴ്ച രാവിലെയാണ് സംഭവം. സാധനങ്ങള്‍ വാങ്ങാനെത്തിയ പൊേന്മരി പറമ്പില്‍ തുണ്ടിയില്‍ ഹാജറ, തിരുമന ചാമപറമ്പത്ത് കുഞ്ഞിക്കണ്ണന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. തലക്കും ഷോള്‍ഡറിനും പരിക്കു പറ്റിയ ഹാജറ വടകരയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. കുഞ്ഞിക്കണ്ണ‍​​െൻറ തലക്ക് നാലു തുന്നുണ്ട്. 1975-78 കാലത്താണ് കെട്ടിടം പണികഴിപ്പിച്ചത്. അപകടാവസ്ഥയിലുള്ള മത്സ്യമാര്‍ക്കറ്റ് സ്ഥിതിചെയ്യുന്ന കെട്ടിടം പൊളിച്ചുമാറ്റി പുതുക്കിപ്പണിയണമെന്ന നാട്ടുകാരുടെ ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. ഈ ആവശ്യമുന്നയിച്ച് വിവിധ സംഘടനകള്‍ പ്രക്ഷോഭത്തിന് ഇറങ്ങിയപ്പോള്‍ പൊളിച്ചുമാറ്റാമെന്ന് പഞ്ചായത്ത് ഉറപ്പുതന്നെങ്കിലും പൊട്ടിയ ഭാഗത്ത് അറ്റകുറ്റപ്പണി നടത്തുക മാത്രമാണ് ചെയ്തത്. എന്നാല്‍, പല ഭാഗങ്ങളും ഇപ്പോഴും പൊട്ടി വീഴാറായ അവസ്ഥയിലാണ്. ഇനിയൊരു ദുരന്തത്തിന് ഇടം കൊടുക്കാതെ യുദ്ധകാലാടിസ്ഥാനത്തില്‍ കെട്ടിടം പൊളിച്ച് പുതുക്കിപ്പണിയണമെന്ന് യുവ ജനതാദള്‍ പഞ്ചായത്ത് പ്രസിഡൻറ് മലയില്‍ രാജേഷ് ആവശ്യപ്പെട്ടു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
News Summary - b
Next Story