Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഓട്ടോകളുടെ അനധികൃത...

ഓട്ടോകളുടെ അനധികൃത സർവിസിനെതിരെ മോട്ടോർവാഹനവകുപ്പ് നടപടി

text_fields
bookmark_border
കെ.എസ്.ആർ.ടി.സി, സ്വകാര്യബസുകൾക്ക് തലവേദനയായി അനധികൃത സർവിസ് വടകര: കെ.എസ്.ആർ.ടി.സി, സ്വകാര്യബസുകൾക്ക് തലവേദന സൃഷ്ടിച്ച് സർവിസ് നടത്തുന്ന അനധികൃതവാഹനങ്ങൾക്കെതിരെ മോട്ടോർ വാഹനവകുപ്പ്. താലൂക്കി‍​​െൻറ വിവിധ ഭാഗങ്ങളായി ബസ്സ്റ്റോപ്പുകളിൽ നിന്ന് യാത്രക്കാരെ വിളിച്ച് സർവിസ് നടത്തുന്ന ഓട്ടോകൾക്കെതിരെ നേരേത്തതന്നെ സ്വകാര്യ ബസ്മുതലാളിമാരുടെ സംഘടന രംഗത്തെത്തിയിരുന്നു. കുറ്റ്യാടി-തൊട്ടിൽപാലം റൂട്ടിൽ ബസുകൾക്ക് മുമ്പിലായി സർവിസ് നടത്തിയ ഓട്ടോകൾക്കെതിരെ വടകര ആർ.ടി.ഒയുടെ മൊബൈൽ എൻഫോഴ്സ്മ​​െൻറ് സ്ക്വാഡ് നടപടിയെടുത്തു. തളീക്കര, ദേവർകോവിൽ, കൊടച്ചിറപ്പള്ളി, പൈക്കളങ്ങാടി എന്നീ ബസ്സ്റ്റോപ്പുകളിൽ നിന്ന് യാത്രക്കാരെ കയറ്റി തൊട്ടിൽപാലം ടൗണിലേക്കും കുറ്റ്യാടി ബസ്സ്റ്റാൻറിലേക്കും റൂട്ട് ബസുകൾക്ക് മുമ്പിലായി സർവിസ് നടത്തിയ എട്ട് ഓട്ടോകൾക്കെതിരെയാണ് കേസെടുത്തത്. എല്ലാ ഓട്ടോകളിലും ആളുകളുടെ എണ്ണം അനുവദിച്ചതിലും അധികമായിരുന്നുവെന്ന് അധികൃതർ അറിയിച്ചു. ഇക്കൂട്ടത്തിൽ രണ്ട് ഡ്രൈവർമാർക്ക് ലൈസൻസും ഇല്ലായിരുന്നു. പെർമിറ്റിലെ വ്യവസ്ഥകൾക്ക് വിരുദ്ധമായി നടത്തുന്ന ഇത്തരം സർവിസുകൾ ശ്രദ്ധയിൽെപട്ടാൽ പെർമിറ്റ് റദ്ദ് ചെയ്യുന്നതടക്കമുള്ള നടപടികൾക്ക് വിധേയമാവുമെന്ന് വടകര ആർ.ടി.ഒ ടി.സി. വിനേഷ് അറിയിച്ചു. 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
News Summary - auto
Next Story