മാനസികാരോഗ്യ കേന്ദ്രത്തില്‍നിന്ന് ചാടിയ മുഴുവൻ പേരും പിടിയിൽ

  • വിചാരണത്തടവുകാർ അറസ്​റ്റിലായത്​ മേപ്പാടിയിൽനിന്ന്

10:02 AM
28/07/2020
അബ്​ദുൽ ഗഫൂർ, നിസാമുദ്ദീൻ

കോ​ഴി​ക്കോ​ട്: കു​തി​ര​വ​ട്ടം ഗ​വ. മാ​ന​സി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ല്‍നി​ന്ന് ചാ​ടി​പ്പോ​യ എ​ല്ലാ​വ​രും അ​റ​സ്​​റ്റി​ൽ. വി​ചാ​ര​ണ​ത്ത​ട​വു​കാ​രാ​യ ബേ​പ്പൂ​ർ ചെ​റു​പു​ര​ക്ക​ൽ അ​ബ്​​ദു​ൽ ഗ​ഫൂ​ർ (40), എ​റ​ണാ​കു​ളം മ​ട്ടാ​ഞ്ചേ​രി ജൂ​ത​പ​റ​മ്പി​ലെ നി​സാ​മു​ദ്ദീ​ൻ (24) എ​ന്നി​വ​രെ​യാ​ണ്​ ഡി.​സി.​പി സു​ജി​ത്ത്​ ദാ​സി​​െൻറ നേ​തൃ​ത്വ​ത്തി​ലു​ള്ള പ്ര​ത്യേ​ക സം​ഘ​വും മെ​ഡി​ക്ക​ൽ കോ​ള​ജ്​ പൊ​ലീ​സും ചേ​ർ​ന്ന്​ പി​ടി​കൂ​ടി​യ​ത്. 

വി​ചാ​ര​ണ​ത്ത​ട​വു​കാ​ര​നാ​യ താ​മ​ര​ശ്ശേ​രി അ​മ്പാ​യ​ത്തോ​ട് മി​ച്ച​ഭൂ​മി കോ​ള​നി​യി​ലെ ആ​ഷി​ഖി​നെ (29) ഞാ​യ​റാ​ഴ്​​ച പൊ​ലീ​സി​നെ ​െവ​ട്ടി​ച്ച്​ ബൈ​ക്കി​ൽ ക​ട​ന്നു​ക​ള​യ​വെ ലോ ​കോ​ള​ജി​ന​ടു​ത്തു​നി​ന്നും അ​ന്തേ​വാ​സി മ​ല​പ്പു​റം താ​നൂ​ര്‍ സ്വ​ദേ​ശി അ​ട്ട​ത്തോ​ട്​ ഷ​ഹ​ല്‍ ഷാ​നു​വി​നെ (25) വെ​ള്ളി​യാ​ഴ്​​ച താ​നൂ​രി​ലെ വീ​ട്ടി​ൽ​നി​ന്നും പൊ​ലീ​സ്​ അ​റ​സ്​​റ്റു ചെ​യ്​​തി​രു​ന്നു. 

വി​ചാ​ര​ണ​ത്ത​ട​വു​കാ​ർ മോ​ഷ​ണം, മ​യ​ക്കു​മ​രു​ന്ന്​ വി​ൽ​പ​ന, കൊ​ല​പാ​ത​കം തു​ട​ങ്ങി​യ കേ​സു​ക​ളി​ലെ പ്ര​തി​ക​ളാ​ണ്. ജൂ​ലൈ 22ന്​ ​രാ​ത്രി ഏ​ഴ​ര​യോ​ടെ​യാ​ണ്​ നാ​ലു​പേ​രും സു​ര​ക്ഷ ജീ​വ​ന​ക്കാ​ര​​െൻറ​യും പൊ​ലീ​സി​​െൻറ​യും ക​ണ്ണു​വെ​ട്ടി​ച്ച്​ മാ​ന​സി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ​നി​ന്ന്​ ചാ​ടി​പ്പോ​യ​ത്. 

Loading...
COMMENTS