Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഫസ്​റ്റ്​ലൈൻ...

ഫസ്​റ്റ്​ലൈൻ ചികിത്സകേന്ദ്രങ്ങൾക്ക്​ സഹായപ്രവാഹം 

text_fields
bookmark_border
ഫസ്​റ്റ്​ലൈൻ ചികിത്സകേന്ദ്രങ്ങൾക്ക്​ സഹായപ്രവാഹം 
cancel
camera_altRepresentative Image

കോ​ഴി​​ക്കോ​ട്​: കോ​വി​ഡ് രോ​ഗി​ക​ളെ ചി​കി​ത്സി​ക്കാ​ൻ ജി​ല്ല​യി​ൽ ഒ​രു​ങ്ങു​ന്ന ഫ​സ്​​റ്റ് ലൈ​ന്‍ ചി​കി​ത്സ​കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് ഉ​ദാ​ര​മ​തി​ക​ളു​ടെ സ​ഹാ​യ​പ്ര​വാ​ഹം. എ​ന്‍.​എ​സ്.​എ​സ് വ​ള​ൻ​റി​യ​ര്‍മാ​ര്‍ ര​ണ്ടു ദി​വ​സം​കൊ​ണ്ട്  5790 പു​തി​യ ബെ​ഡ്ഷീ​റ്റു​ക​ളാ​ണ് സ​മാ​ഹ​രി​ച്ച് കൈ​മാ​റി​യ​ത്. ജി​ല്ല ക​ല​ക്ട​ർ സാം​ബ​ശി​വ​റാ​വു ഏ​റ്റു​വാ​ങ്ങി. 4,63,200 രൂ​പ വി​ല​വ​രു​ന്ന വ​സ്തു​ക്ക​ള്‍  പൊ​തു​ജ​ന​ങ്ങ​ളു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് സ​മാ​ഹ​രി​ച്ച​ത്. എ​ല്‍.​ആ​ര്‍ ഡെ​പ്യൂ​ട്ടി ക​ല​ക്ട​ര്‍ സി. ​ബി​ജു, എ​ന്‍.​എ​സ്.​എ​സ് ജി​ല്ല കോ​ഒാ​ഡി​നേ​റ്റ​ര്‍ എ​സ്. ശ്രീ​ചി​ത്ത്, ക്ല​സ്​​റ്റ​ര്‍ കോ​ഒാ​ഡി​നേ​റ്റ​ര്‍ എം.​കെ. ഫൈ​സ​ല്‍, വ​ള​ൻ​റി​യ​ര്‍മാ​രാ​യ മു​ഹ​മ്മ​ദ് ദാ​ദി​ന്‍, ഫി​ദ പ​ര്‍വീ​ന്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു. 


ജൂ​ലൈ 23ന​കം സ​ജ്ജ​മാ​വേ​ണ്ട ജി​ല്ല​യി​ലെ ഫ​സ്​​റ്റ്​​ലൈ​ൻ ചി​കി​ത്സ​കേ​ന്ദ്ര​ങ്ങ​ളി​ൽ മി​ക്ക​തും ത​യാ​റാ​യി​ക്ക​ഴി​ഞ്ഞു. റീ​ജ​ന​ൽ ഡ്ര​ഗ് ക​ൺ​ട്രോ​ൾ വി​ഭാ​ഗം 1000 സോ​പ്പു​ക​ൾ സം​ഭാ​വ​ന ന​ൽ​കി. ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി എ​ൻ.​എ​സ്.​എ​സ് വി​ഭാ​ഗം  4000 ബെ​ഡ്ഷീ​റ്റു​ക​ൾ​കൂ​ടി ന​ൽ​കു​മെ​ന്ന് അ​റി​യി​ച്ച​താ​യി ഡെ​പ്യൂ​ട്ടി ക​ല​ക്ട​ർ അ​നി​ത​കു​മാ​രി പ​റ​ഞ്ഞു.  കോ​ഴി​ക്കോ​ട് ഈ​ഗി​ൾ​സ്  250 ബെ​ഡ്ഷീ​റ്റ്, 500 ടൗ​വ്വ​ൽ തു​ട​ങ്ങി വി​വി​ധ സാ​ധ​ന​ങ്ങ​ൾ സം​ഭാ​വ​ന​യാ​യി ന​ൽ​കി. 


ഉ​ണ്ണി​കു​ളം പ​ഞ്ചാ​യ​ത്തി​ൽ ആ​രം​ഭി​ക്കു​ന്ന  കോ​വി​ഡ് ഫ​സ്​​റ്റ്​ ലൈ​ൻ ചി​കി​ത്സ​കേ​ന്ദ്ര​ത്തി​ലേ​ക്ക് പൂ​നൂ​ർ സോ​ൺ എ​സ്.​വൈ.​എ​സ് സാ​ന്ത്വ​നം 50 കി​ട​ക്ക​ക​ൾ വാ​ങ്ങാ​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി സാ​ദി​ഖ് സ​ഖാ​ഫി 30,000 രൂ​പ​യു​ടെ ചെ​ക്ക് പു​രു​ഷ​ൻ ക​ട​ലു​ണ്ടി എം.​എ​ൽ.​എ​ക്ക്  കൈ​മാ​റി. 


നാ​ദാ​പു​രം ഹൈ​ടെ​ക് കോ​ള​ജി​ൽ ആ​രം​ഭി​ക്കു​ന്ന എ​ഫ്.​എ​ൽ.​ടി.​സി​ക്ക് തൂ​ണേ​രി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് 20 കി​ട​ക്ക, ത​ല​യ​ണ, ക​ട്ടി​ൽ എ​ന്നി​വ കൈ​മാ​റി. നാ​ദാ​പു​രം താ​ലൂ​ക്ക് ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ. ​എം. ജ​മീ​ല​യി​ൽ​നി​ന്നു ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ്​  സ​ഫീ​റ മൂ​ന്നാം​കു​നി സാ​മ​ഗ്രി​ക​ൾ ഏ​റ്റു​വാ​ങ്ങി. സാ​ധ​ന​ങ്ങ​ൾ സം​ഭാ​വ​ന ചെ​യ്യാ​ന്‍ താ​ല്‍പ​ര്യ​മു​ള്ള​വ​ര്‍ ക​ല​ക്ട​റേ​റ്റി​ന് പി​ന്‍വ​ശ​ത്തെ എ​ൻ​ജി​നീ​യേ​ഴ്‌​സ് ഹാ​ളി​ല്‍ സാ​മ​ഗ്രി​ക​ളു​മാ​യി എ​ത്തു​ക​യോ 97451 21244ല്‍ ​ബ​ന്ധ​പ്പെ​ടു​ക​യോ ചെ​യ്യ​ണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:treatmentaidcovidKerala News
News Summary - Aid flows to firstline treatment centers
Next Story