Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Jun 2020 5:02 AM IST Updated On
date_range 20 Jun 2020 5:02 AM ISTസാമ്പത്തിക കുറ്റകൃത്യങ്ങൾ ലളിതവത്കരിക്കരുത് -ബിസ്ബേ സെമിനാർ
text_fieldsbookmark_border
കോഴിക്കോട്: സാമ്പത്തിക കുറ്റകൃത്യങ്ങൾ ലളിതവത്കരിക്കാനുള്ള കേന്ദ്രസർക്കാർ നീക്കത്തിനെതിരെ പ്രതിഷേധം ശക്തമാക്കണമെന്ന് ബിസ്ബേ ഇൻറർനാഷനൽ ഫൗണ്ടേഷൻ സെമിനാർ. നെഗോഷ്യബ്ൾ ഇൻസ്ട്രുമൻെറ് ആക്ടിലെ ക്രിമിനൽ വകുപ്പ് ഇല്ലാതാകുന്നതോടെ ചെക്കുകളുടെ നിയമസാധുത നഷ്ടപ്പെടുകയും സാധന സേവനങ്ങളുടെ വിനിമയം എളുപ്പമാക്കുന്ന സംവിധാനം ഇല്ലാതാകുകയും ചെയ്യുമെന്ന് വിഷയം അവതരിപ്പിച്ച് സംസാരിച്ച ഇൻറർനാഷനൽ ട്രേഡ് മാർക്ക് അറ്റോണി പി.പി.എ. സഗീർ പറഞ്ഞു. സാമ്പത്തിക നീതി, കൊടുക്കൽ വാങ്ങൽ ശേഷി, രാജ്യത്തിൻെറ ജി.ഡി.പി എന്നിവയെ ചെക്ക് കേസുകളുടെ ക്രിമിനൽകുറ്റം നീക്കം ചെയ്യുന്നത് മൂലം ബാധിക്കും. അഷ്റഫ് മൂത്തേടത്ത്, സുബൈർ കൊളക്കാടൻ, ഷിജോ ജെയിംസ്, ഡോ. സുൽഫിക്കറലി, അക്ബർ ദാലിൻറകത്ത്, സക്കീർ കണ്ണൂർ, മുനീർ കൊയിലാണ്ടി, ആഷിക് മുഹമ്മദ്, ബഷീർ ചാലിൽ, സിറാജ് മലപ്പുറം, അഭിലാഷ് ജോൺ, നിഷാ നീലേശ്വരം എന്നിവർ സംസാരിച്ചു. നൗഷാദ് വലിയപറമ്പ് മോഡറേറ്ററായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story