Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Jun 2020 5:02 AM IST Updated On
date_range 20 Jun 2020 5:02 AM ISTപന്തീരാങ്കാവിൽ കാണാതായ കുട്ടികളുടെ മൃതദേഹം കണ്ടെത്തി
text_fieldsbookmark_border
പന്തീരാങ്കാവ്: വ്യാഴാഴ്ച പന്തീരാങ്കാവ് അറപ്പുഴയില്‍നിന്ന് കാണാതായ കുട്ടികളുടെ മൃതദേഹം ചാലിയാറില്‍ കണ്ടെത്തി. അറപ്പുഴ തട്ടാരക്കൽ പുനത്തിൽ മീത്തൽ ഷാജിയുടെ മകൻ ഹരിനന്ദ് (13), ഷാജിയുടെ സഹോദരി ഷൈജയുടെയും പൊക്കുന്ന് ചങ്ങരോത്ത് മീത്തൽ സജിതാനന്ദൻെറയും മകൻ ശബരീനാഥ് (14) എന്നിവരുടെ മൃതദേഹങ്ങളാണ് വെള്ളിയാഴ്ച രാവിലെ കണ്ടെടുത്തത്. ശബരീനാഥ് അറപ്പുഴയിലേക്ക് വിരുന്നുവന്നതായിരുന്നു. വ്യാഴാഴ്ച വൈകീട്ട് നാലോടെയാണ് ഇരുവരേയും കാണാതായത്. അടുത്ത വീട്ടിലേക്ക് കുടുംബശ്രീയുടെ പണം നൽകാൻ പോയ ഇരുവരും പണം നൽകി മടങ്ങിയെങ്കിലും വീട്ടിൽ തിരിച്ചെത്തിയില്ല. തുടർന്നാണ് തിരച്ചിൽ നടത്തിയത്. പുഴയോരത്ത് കുട്ടികളെ കണ്ടതായി വിവരം ലഭിച്ചതിനെ തുടർന്ന് പന്തീരാങ്കാവ് പൊലീസിൻെറ സാന്നിധ്യത്തിൽ നാട്ടുകാർ വ്യാഴാഴ്ച രാത്രി 10 വരെ തിരച്ചിൽ നടത്തിയിരുന്നു. വെള്ളിയാഴ്ച രാവിലെ പുനരാരംഭിച്ച തിരച്ചിലിലാണ് 7.30ഓടെ ശബരീനാഥിൻെറയും 11 മണിയോടെ ഹരിനന്ദിൻെറയും മൃതദേഹങ്ങൾ പുഴയിൽനിന്ന് നാട്ടുകാർ കണ്ടെടുത്തത്. ഹരിനന്ദ് കൊടൽ നടക്കാവ് ഗവ. യു.പി സ്കൂളിൽ ഏഴാം ക്ലാസ് വിദ്യാർഥിയും ശബരീനാഥ് കിണാശ്ശേരി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഒമ്പതാം ക്ലാസ് വിദ്യാർഥിയുമാണ്. മൃതദേഹങ്ങൾ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ്. കോവിഡ് പരിശോധന ഫലം ലഭിച്ചശേഷം പോസ്റ്റ്മോർട്ടം ശനിയാഴ്ച നടക്കും. ഹരിനന്ദിൻെറ പിതാവ് ഷാജിക്ക് പെയിൻറിങ് ജോലിയാണ്. മാതാവ്: വിഗിന. സഹോദരങ്ങൾ: ഐശ്വര്യ, ആത്മിയ. ശബരീനാഥിൻെറ പിതാവ് സജിതാനന്ദനും പെയിൻററാണ്. സഹോദരി: വർഷ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story