Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Jun 2020 5:04 AM IST Updated On
date_range 18 Jun 2020 5:04 AM ISTമതിലിടിഞ്ഞ് വീടുകൾക്ക് നാശം
text_fieldsbookmark_border
പന്തീരാങ്കാവ്: പെരുമണ്ണ വള്ളിക്കുന്നിൽ വള്ളിക്കുന്നുപറമ്പിൽ മഴയിൽ മതിലിടിഞ്ഞ് വീടുകൾക്ക് നാശം സംഭവിച്ചു. കഴിഞ്ഞദിവസം പുലർച്ചെയാണ് അപകടം. അശാസ്ത്രീയമായി മണ്ണ് നീക്കംചെയ്ത ശേഷം കോൺക്രീറ്റ് ചെയ്തുയർത്തിയ മതിൽകെട്ടാണ് തകർന്നത്. 10 മീറ്ററോളം നീളത്തിലുള്ള ഭാഗം പൂർണമായും നിലംപൊത്തി. സമീപത്തെ പണി പൂർത്തിയാകാത്ത വീടിൻെറ പിറകുഭാഗത്തേക്കാണ് മതിൽ പതിച്ചത്. മതിലിനു മേൽഭാഗത്തുള്ള സി.കെ. കദീശാബിയുടെ പണി നടന്നുകൊണ്ടിരിക്കുന്ന വീടും മൈഥിലി കുടുംബസമേതം താമസിക്കുന്ന വീടും അപകട ഭീഷണിയിലാണ്. മതിലിനൊപ്പം വൈദ്യുതി തൂണും വീണതോടെ മൈഥിലിയുടെ വീട്ടിലേക്കുള്ള വൈദ്യുതിയും ഇല്ലാതായി. സമീപത്തെ റോഡും തകർച്ചഭീഷണിയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story