Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Jun 2020 5:02 AM IST Updated On
date_range 17 Jun 2020 5:02 AM ISTഅനാഥാലയങ്ങൾ തുറക്കാൻ നടപടി വേണം
text_fieldsbookmark_border
കോഴിക്കോട്: ലോക്ഡൗൺ നിർദേശ പ്രകാരം പൂട്ടിയ അനാഥാലയങ്ങൾ തുറക്കാൻ സംസ്ഥാന സർക്കാർ നടപടി സ്വീകരിക്കണമെന്ന് ജില്ല മുസ്‌ലിം ലീഗ് പ്രസിഡൻറ് ഉമ്മർ പാണ്ടികശാല ആവശ്യപ്പെട്ടു. അനാഥാലയങ്ങൾക്ക് പൂട്ടിടാൻ സർക്കാർ നടത്തുന്ന ഗൂഢാലോചനയുടെ സൂചനയാണ് പുതിയ സർക്കുലറുകളും ഉത്തരവുകളും. ആയിരക്കണക്കിന് കുട്ടികളാണ് വിവിധ യത്തീംഖാനകളിലും അനാഥാലയങ്ങളിലും താമസിച്ച് പഠിക്കുന്നത്. സാമൂഹിക ക്ഷേമ വകുപ്പിന് കീഴിലെ ഓർഫനേജ് കൺട്രോൾ ബോർഡിൻെറ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന എണ്ണൂറോളം അനാഥാലയങ്ങളിലെ കുട്ടികളാണ് സ്ഥാപനങ്ങൾ പൂട്ടിയതോടെ ദുരിതത്തിലായത്. കുട്ടികളുടെ ഭാവിയോർത്ത് അനാഥാലയങ്ങളിലെ പ്രവേശനം സംബന്ധിച്ച സർക്കാർ ഉത്തരവ് പിൻവലിക്കാൻ തയാറാവണം. ഇല്ലെങ്കിൽ ശക്തമായ പ്രക്ഷോഭങ്ങൾക്ക് മുസ്‌ലിം ലീഗ് നേതൃത്വം നൽകുമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story