Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപ്രതിഷേധ സംഗമം

പ്രതിഷേധ സംഗമം

text_fields
bookmark_border
കുറ്റിക്കാട്ടൂർ: സംസ്ഥാന സർക്കാറിൻെറ പ്രവാസിദ്രോഹ നടപടികൾക്കെതിരെ മുസ്ലിം ലീഗ് പെരുവയൽ പഞ്ചായത്ത് കമ്മിറ്റി പൂവാട്ടുപറമ്പിൽ സംഘടിപ്പിച്ച പ്രതിഷേധ സംഗമം മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസ് ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് ടി.പി. മുഹമ്മദ് അധ്യക്ഷത വഹിച്ചു. നിയോജക മണ്ഡലം പ്രസിഡൻറ് കെ. മൂസ മൗലവി, എ.ടി. ബഷീർ, പി.പി. ജാഫർ മാസ്റ്റർ, പി.കെ. ഷറഫുദ്ദീൻ എന്നിവർ സംസാരിച്ചു. പൊതാത്ത് മുഹമ്മദ് ഹാജി സ്വാഗതവും ഉനൈസ് പെരുവയൽ നന്ദിയും പറഞ്ഞു. മാവൂർ: മുസ്ലിം ലീഗ് മാവൂർ പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ സംഗമം ടി.പി. ചെറൂപ്പ ഉദ്ഘാടനം ചെയ്തു. സി. അഹമ്മദ് കുട്ടി ഹാജി അധ്യക്ഷത വഹിച്ചു. വി.കെ. റസാഖ്, എൻ.പി. അഹമ്മദ്, മങ്ങാട്ട് അബ്ദുറസാഖ്, ടി.ടി. ഖാദർ, സി.കെ. അൻവർ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story