Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Jun 2020 5:00 AM IST Updated On
date_range 15 Jun 2020 5:00 AM ISTതണ്ണീർപന്തലിലെ മദ്യഷാപ്പിനെതിരെ ജനങ്ങൾ രംഗത്ത്
text_fieldsbookmark_border
കക്കോടി: അരയിടത്തുപാലത്തുനിന്ന് തണ്ണീർപന്തലിലേക്ക് മാറ്റിയ ബിവറേജസ് കോർപറേഷൻെറ മദ്യ വിതരണ കേന്ദ്രത്തിനെതിരെ നാട്ടുകാരും സംഘടനകളും രംഗത്ത്. ലോക്ഡൗണിൻെറ മറവിൽ രഹസ്യമായാണ് പ്രദേശത്ത് മദ്യഷാപ്പ് സ്ഥാപിച്ചതെന്നാണ് പരാതി. ഇതു സംബന്ധിച്ച് ബാനറുകളും നോട്ടീസുകളും പ്രദേശത്ത് പ്രത്യക്ഷപ്പെട്ടു തുടങ്ങി. ഏറെ അപകടം വരുത്തിയ കക്കോടി പാലം വളവിനടുത്താണ് മദ്യഷാപ്പിന് സ്ഥലം കണ്ടെത്തിയതെന്നതിനാലും ജനങ്ങൾ അമർഷത്തിലാണ്. മദ്യഷാപ്പ് എത്തിയതോടെ പ്രദേശവാസികളുടെ സമാധാനവും സ്വസ്ഥതയും നഷ്ടപ്പെട്ടതായി റസിഡൻറ്സ് അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു. പ്രതിഷേധ പരിപാടികൾ മുന്നിൽ കണ്ട് വളരെ രഹസ്യമായാണ് കേന്ദ്രം സ്ഥാപിച്ചതേത്ര. പ്രതിഷേധമുയരില്ലെന്ന കണക്കുകൂട്ടലിലാണ് ലോക്ഡൗൺ കാലം മദ്യഷാപ്പ് ആരംഭിക്കാൻ തിരഞ്ഞെടുത്തതെന്ന് സമീപവാസികൾ പറയുന്നു. മദ്യം വാങ്ങാൻ എത്തുന്നവരുടെ വാഹനങ്ങൾ റോഡിൽ നിർത്തുന്നതിനാലും പലരും അപകടത്തിൽ നിന്ന് രക്ഷപ്പെടുന്നത് ഭാഗ്യം കൊണ്ടാണെന്ന് സമീപത്തെ റസിഡൻറ്സ് അസോസിയേഷൻ ഭാരവാഹികൾ പറയുന്നു. തൊട്ടുമുന്നിലെ പെട്രോൾ പമ്പിലേക്കുള്ള വാഹനങ്ങൾ വരുന്നതും പോകുന്നതും യാത്രക്കാർക്ക് ഏറെ പ്രയാസമാണെന്നിരിക്കെയാണ് വളവിൽ അപകടകരമാകുന്ന രീതിയിൽ മദ്യം വാങ്ങാനെത്തുന്നവരുടെ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതും. മദ്യഷാപ്പ് പൂട്ടാൻ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കാനിരിക്കുകയാണ് വിവിധ സംഘടനകൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story