Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Jun 2020 5:01 AM IST Updated On
date_range 14 Jun 2020 5:01 AM ISTനാടകവുമായി ഇപ്റ്റ വീട്ടുമുറ്റത്തേക്ക്
text_fieldsbookmark_border
ഫറോക്ക്: കൊറോണ വ്യാപനത്തിൻെറ ജീവൻമരണപോരാട്ട കാലത്ത് ഇന്ത്യൻ പീപ്ൾസ് തിയറ്റർ അസോസിയേഷൻെറ ആഭിമുഖ്യത്തിൽ നാടകം മറ്റൊരു ചരിത്രദൗത്യം ഏറ്റെടുക്കുന്നു. എമിൽ മാധവിയുടെ രചനയിൽ കുമാർ വള്ളിക്കുന്ന് സംവിധാനവും അഭിനയവും നിർവഹിച്ച കള്ളൻ കുമരു എന്ന ഏകപാത്ര നാടകം ഫറോക്ക് നല്ലൂരിലെ കെ.വി. ശ്രീധരൻെറ വീട്ടുമുറ്റത്തായിരുന്നു കോവിഡ് 19ൻെറ പ്രോട്ടോകോൾ പാലിച്ച് അരങ്ങേറ്റം. കേരളത്തിനകത്തും പുറത്തും ആയിരത്തിലധികം ഗൃഹാങ്കണങ്ങളിൽ നാടകമവതരിപ്പിച്ച കലാകാരനാണ് കെ.ടി. മുഹമ്മദിൻെറയും ജയപ്രകാശ് കുളൂരിൻെറയും ശിഷ്യൻ കൂടിയായ കുമാർ വള്ളിക്കുന്ന്. തനുഷിവൂ സംഗീതം നിർവഹിച്ച നാടകത്തിൻെറ ദൈർഘ്യം 40 മിനിറ്റാണ്. ഇപ്റ്റ ദേശീയ വൈസ് പ്രസിഡൻറ് ടി.വി. ബാലൻ ഉദ്ഘാടനം ചെയ്തു. അനിൽ മാരാത്ത് അധ്യക്ഷത വഹിച്ചു. നരിക്കുനി ബാബുരാജ്, കെ. സദാശിവൻ എന്നിവർ സംസാരിച്ചു. ഇപ്റ്റ ബേപ്പൂർ മണ്ഡലം പ്രോഗ്രാം കോഓഡിനേറ്റർ കൃഷ്ണദാസ് വല്ലാപ്പന്നി സ്വാഗതവും സെക്രട്ടറി സി. രാജൻ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story