Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകേരളത്തിലെ അറബിഭാഷ...

കേരളത്തിലെ അറബിഭാഷ പഠനരീതി മികച്ചത് -ഡോ. മർയം ശിനാസി

text_fields
bookmark_border
തലശ്ശേരി: കേരളത്തിലെ യൂനിവേഴ്സിറ്റികളിലും കോളജുകളിലുമുള്ള അറബി ഭാഷ പഠനരീതി അറബിക് രണ്ടാം ഭാഷയായി പഠിപ്പിക്കുന്ന ലോകത്തിലെ അറബേതര രാജ്യത്തെക്കാൾ മികച്ചതാണെന്ന് ഡോ. മർയം ശിനാസി (യു.എ.ഇ) അഭിപ്രായപ്പെട്ടു. തലശ്ശേരി ഗവ. ബ്രണ്ണൻ കോളജ് അറബിക് വിഭാഗത്തി‍ൻെറ നേതൃത്വത്തിൽ സംഘടിപ്പിച്ച വെബിനാറിൽ സംസാരിക്കുകയായിരുന്നു അവർ. കാലിക്കറ്റ് സര്‍വകലാശാലയിലും ഫാറൂഖ് കോളജിലുമൊക്കെ തുടരുന്ന പഠനരീതി മറ്റ് അറബ്രാജ്യങ്ങളിലെ രീതിയുമായി താരതമ്യം ചെയ്യപ്പെട്ടു. ഓൺലൈൻ സെമിനാറിൽ ഇന്തോനേഷ്യ, യമൻ, അൽജീരിയ, സൗദി അറേബ്യ, യു.എ.ഇ, ഡൽഹി, ചെന്നൈ എന്നിവിടങ്ങളിൽനിന്നുള്ള വിദ്യാഭ്യാസ വിചക്ഷണരും ഭാഷാഗവേഷകരും പങ്കെടുത്തു. പ്രിൻസിപ്പൽ ഡോ. എം.കെ. മുരളീധരൻ നായർ അധ്യക്ഷത വഹിച്ചു. ഡോ. എ.ഐ. റഹ്മത്തുല്ല ചർച്ച ഉദ്ഘാടനം ചെയ്തു. ഈസാ അലി (യമൻ), ജാബിർ ഹുസൈൻ (മദ്രാസ് യൂനിവേഴ്സിറ്റി), ഉബൈദ് ഷാ (ജെ.എൻ.യു), പ്രഫ.ഫൽഗുനൻ, ഡോ.ഈശ്വരൻ നമ്പൂതിരി, ഡോ.കെ.വി. ഉണ്ണികൃഷ്ണൻ, ഡോ.കെ.പി. അബ്ബാസ്, എ.പി. അഹ്മദ്, ഡോ.പി. അബ്ദുൽ റഷീദ് എന്നിവർ സംസാരിച്ചു. ഡോ.ടി. മുഹമ്മദ് സിറാജുദ്ദീൻ മോഡറേറ്ററായിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story