Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Jun 2020 5:02 AM IST Updated On
date_range 3 Jun 2020 5:02 AM ISTഅഴിമതി ആരോപണം: അന്വേഷണം വേണമെന്ന് കോൺഗ്രസ്
text_fieldsbookmark_border
രാമനാട്ടുകര: നഗരസഭ ഭരണമുന്നണിക്കെതിരെ അഴിമതി ആരോപിച്ച് ചെയർപേഴ്സൻ പി.കെ. സജ്ന രാജിവെച്ച സാഹചര്യത്തിൽ ആരോപണത്തിൻെറ സത്യാവസ്ഥ അന്വേഷിക്കണമെന്ന് കോൺഗ്രസ്. അഴിമതി മൂലം നഗരസഭക്ക് ലക്ഷങ്ങളുടെ നഷ്ടമുണ്ടായിട്ടുണ്ട്. ഇത്തരം കെടുകാര്യസ്ഥതകളൊക്കെ കോൺഗ്രസ് മുന്നേ ചൂണ്ടിക്കാണിച്ചതാണ്. യു.ഡി.എഫ് തുടങ്ങിവെച്ച ചീക്കോട് കുടിവെള്ള പദ്ധതി പൂർത്തീകരിക്കാൻ കഴിയാത്തത് നഗരസഭയുടെ വീഴ്ചയുടെ വലിയ ഉദാഹരണമാണ്. വൈസ് ചെയർപേഴ്സൻെറ രാജിക്കാധാരമായ മുഴുവൻ വിഷയങ്ങളും അന്വേഷണത്തിൽ ഉൾപ്പെടുത്തണമെന്ന് രാമനാട്ടുകര മണ്ഡലം കോൺഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു. പ്രദീപ് പനേങ്ങൽ അധ്യക്ഷത വഹിച്ചു. കെ.ടി. റസാഖ്, കെ.പി. ബാബുരാജ്, പി. കൃഷ്ണൻ, പി.സി. ജനാർദനൻ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story