Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Jun 2020 5:02 AM IST Updated On
date_range 3 Jun 2020 5:02 AM ISTതാരമായി നർഗീസ് ടീച്ചറുടെ ഖുർആൻ ഓൺലൈൻ ക്ലാസ്
text_fieldsbookmark_border
മുക്കം: പാട്ടിൻെറ ചുവടിലും ഖുർആനിലെ കഥകൾ ഭാവതലങ്ങളിലൂടെ മനോഹരമാക്കിയും ഗൂഗിൾ മീറ്റ് ഖുർആൻ പഠനമൊരുക്കി നർഗീസ് ടീച്ചറും താരമാകുന്നു. ചേന്ദമംഗലൂർ ഖുർആൻ ഹെവൻസ് പ്രീസ്കൂൾ, അൽ മദ്റസത്തുൽ ഇസ്ലാമിയ പ്രൈമറി എന്നിവിടങ്ങളിലെ കുട്ടികളെയാണ് പഠിപ്പിച്ചത്. രണ്ട് വിദ്യാലയങ്ങളിലും ഒന്ന്, രണ്ട് ക്ലാസുകളിലെ കുട്ടികൾക്കായാണ് ക്ലാസ്. നർഗീസ് ടീച്ചർ ജോലിചെയ്തുവരുന്ന ഹെവൻസ് സ്കൂളിലെ മുഴുവൻ രക്ഷിതാക്കൾക്കും കഴിഞ്ഞ റമദാനിൽ ഓൺലൈനിലൂടെ ഖുർആൻ തജ്വീദ് നിയമത്തെപ്പറ്റി പരിശീലനം നടത്തിയിട്ടുണ്ട്. മജ്ലിസുത്തഅ്ലീമിൽ ഇസ്ലാമിയുടെ മദ്റസയിലെ അധ്യാപകർക്കും ഖുർആൻ തജ്വീദിൽ പരിശീലകയായി പ്രവർത്തിച്ചിട്ടുണ്ട്. ചേന്ദമംഗലൂർ സ്വദേശിയായ നർഗീസ് ടീച്ചർ പത്തുവർഷമായി അൽ മദ്റസത്തുൽ ഇസ്ലാമിയയിൽ അധ്യാപികയായി ജോലിചെയ്തുവരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story