Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightജനശതാബ്​ദി അവസാന...

ജനശതാബ്​ദി അവസാന നിമിഷം റദ്ദാക്കി; ഉറക്കമൊഴിച്ചെത്തിയ യാത്രക്കാർ ബഹളംവെച്ചു

text_fields
bookmark_border
കണ്ണൂർ: കണ്ണൂരിൽ നിന്ന് തിരുവനന്തപുരത്തേക്ക് തിങ്കളാഴ്ച പുലർച്ച 4.50ന് പുറപ്പെടേണ്ടിയിരുന്ന ജനശതാബ്ദി എക്സ്പ്രസ് അവസാന നിമിഷം റദ്ദാക്കിയത് യാത്രക്കാർക്ക് തിരിച്ചടിയായി. ഞായറാഴ്ച രാത്രി മുതൽ ഇൗ ട്രെയിനിൽ യാത്ര ചെയ്യാനായി നിരവധി പേരാണ് കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ എത്തിയത്. എന്നാൽ, പുലർച്ച ഒരുമണിയോടെയാണ് ട്രെയിൻ റദ്ദാക്കിയ വിവരം അധികൃതർ അറിയിച്ചത്. കണ്ണൂരിനു പകരം മുന്നറിയിപ്പില്ലാതെ സ്റ്റാർട്ടിങ് പോയൻറ് കോഴിക്കോട് സ്റ്റേഷനിലേക്ക് മാറ്റുകയായിരുന്നു. ഇതുകാരണം നിരവധി യാത്രക്കാർ, തിരുവനന്തപുരത്തേക്ക് അടക്കം ഓൺലൈൻ വഴി ടിക്കറ്റ് ബുക്ക് ചെയ്തെങ്കിലും യാത്ര മുടങ്ങി. ട്രെയിൻ കോഴിക്കോടുനിന്ന് മാത്രമേ പുറപ്പെടൂ എന്നായിരുന്നു അധികൃതരുടെ മറുപടി. ദിവസങ്ങൾക്കുമുമ്പ് ടിക്കറ്റ് എടുത്ത യാത്രക്കാരെയാണ്, ഇത്തരത്തിൽ മുന്നറിയിപ്പില്ലാതെ ട്രെയിൻ യാത്ര മാറ്റിയതുമൂലം വലച്ചത്. ‌‌ഉത്തരവാദപ്പെട്ടവരെ ബന്ധപ്പെട്ടപ്പോൾ ഒരു പ്രതികരണവുണ്ടായില്ലെന്നും യാത്രക്കാർ പറഞ്ഞു. സുരക്ഷാ ക്രമീകരങ്ങൾക്കായി പൊലീസും ആരോഗ്യ പ്രവർത്തകരുമുൾപ്പെടെ പുലർച്ചയോടെ സ്റ്റേഷനിലെത്തിയിരുന്നു. ഏതാണ്ട് 250ഓളം യാത്രക്കാരാണ് സ്റ്റേഷനിൽ ഉണ്ടായിരുന്നത്. എന്നാൽ, സംസ്ഥാന സർക്കാറിൻെറ അനുമതി ഇല്ലാത്തതിനാലാണ് വണ്ടിയുടെ സ്റ്റാർട്ടിങ് പോയൻറ് മാറ്റിയതെന്നാണ് റെയിൽവേയുടെ വിശദീകരണം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story